നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Vridhhi Vishal | 'വാത്തി കമിംഗ്' കളിച്ച മിടുക്കി കുട്ടി ഇനി പൃഥ്വിരാജിന്റെ മകളായി വെള്ളിത്തിരയിലെത്തും

  Vridhhi Vishal | 'വാത്തി കമിംഗ്' കളിച്ച മിടുക്കി കുട്ടി ഇനി പൃഥ്വിരാജിന്റെ മകളായി വെള്ളിത്തിരയിലെത്തും

  Vaathi girl Vridhhi Vishal to play the role of Prithviraj's daughter in Kaduva | കൊച്ചുമിടുക്കി വൃദ്ധി വിശാൽ ഇനി പൃഥ്വിരാജ് ചിത്രത്തിൽ

  വൃദ്ധി വിശാൽ

  വൃദ്ധി വിശാൽ

  • Share this:
   കല്യാണ വേദിയിൽ 'വാത്തി കമിംഗ്' കളിച്ച് മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത കൊച്ചുമിടുക്കി വൃദ്ധി വിശാൽ ഇനി പൃഥ്വിരാജിന്റെ മകളായി വെള്ളിത്തിരയിലെത്തും. നടൻ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിലാണ് 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന സീരിയലിലെ ബാലതാരം അരങ്ങുവാണത്. വാത്തി മാത്രമല്ല, മറ്റു പാട്ടുകൾക്കും അവൾ ചുവടുവച്ചു.

   കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. സോഷ്യൽ മീഡിയയിലും സ്റ്റാറ്റസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ വൃദ്ധിയുടെ ഡാൻസ് ആയിരുന്നു മുഖ്യം.

   'കടുവ' എന്ന സിനിമയിലാണ് വൃദ്ധി വേഷമിടുക. വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.   പൃഥ്വിരാജിന്റേയും ഷാജി കൈലാസിന്റെയും 'കടുവ'

   ഒട്ടേറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിലാണ് കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നു എന്ന വാർത്ത വന്നത്. സമാന കഥയെന്ന പേരിൽ സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള 'കടുവ' സിനിമയുടെ പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.

   'കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു, കടുവ' - എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുറിച്ചിരുന്ന വാക്കുകൾ.

   രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ കുറുവച്ചൻ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് തീർച്ചപ്പെടുത്തി മുന്നോട്ടുവന്നത്‌. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ അവകാശപ്പെടുകയും ചെയ്‌തു.

   സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

   ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

   ജിനു ഏബ്രഹാമിന്റെ സംവിധാനസഹായിയായിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്‌. പിന്നീട് 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ സുരേഷ് ഗോപി ചിത്രം മുന്നോട്ടുപോയി.

   സുരേഷ് ഗോപി നായകനാകുന്ന കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന ചിത്രം 2019 ഡിസംബറിൽ ഷൂട്ട് ചെയ്തു തുടങ്ങി. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. സിനിമയുടെ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഹിറ്റായതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നായിരുന്നു ടോമിച്ചന്റെ വിശദീകരണം.

   Viral girl Vriddhi Vishal is the daughter of Prithviraj Sukumaran in the movie Kaduva
   Published by:user_57
   First published: