• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചേരിപ്പോരിന്റെ കഥ പറഞ്ഞ് വട ചെന്നൈ; ടീസർ എത്തി

news18
Updated: July 30, 2018, 3:42 PM IST
ചേരിപ്പോരിന്റെ കഥ പറഞ്ഞ് വട ചെന്നൈ; ടീസർ എത്തി
news18
Updated: July 30, 2018, 3:42 PM IST
ധനുഷും വെട്രിമാരനും ഒന്നിക്കുന്ന വട ചെന്നൈയുടെ ടീസർ എത്തി. ദേശീയ പുരസ്കാരം നേടിയ ആടുകളം എന്ന ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്. ഗ്യാങ്സറ്റർ കഥപറയുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് നായിക, ആൻഡ്രിയ ജെർമിയ, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വടക്കൻ ചെന്നൈയിലെ ചേരിപ്പോരിന്റെ കഥയാണ് ചിത്രം പറയുന്നത്. ധനുഷിന്റെ വിവരണം തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം. ജീവിക്കുന്ന നാടിനു വേണ്ടി നമ്മൾ തന്നെ പോരാടണമെന്ന് ടീസറിൽ ധനുഷ് പറയുന്നുണ്ട്. ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിൽ ധനുഷ് എത്തുന്നുണ്ടെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.

തന്റെ സ്വപ്നത്തിലേക്കുള്ള ‌ഒരു സ്റ്റെപ്പുകൂടി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസർ ധനുഷ് പുറത്തുവിട്ടിരിക്കുന്നത്. 2009 മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണിത്. എന്നാൽ യാഥാർഥ്യമാകാൻ എട്ട് വർഷങ്ങൾ വേണ്ടി വന്നു. ചിത്രം സെപ്തംബറിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. സാമന്തയെയാണ് ആദ്യം നായികയാക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സാമന്തയുടെ തിരക്കുകൾ കാരണം അമല പോളിനെ നായികയാക്കാൻ നിശ്ചിയിച്ചു. ഒടുവിലാണ് ഐശ്വര്യ നായികയായി എത്തുന്നത്.

First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍