നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ലോക്ക്ഡൗൺ അവസ്ഥകൾ' ഗാനവുമായി വൈക്കം വിജയലക്ഷ്മി; റൂട്ട് മാപ്പിലെ ലിറിക്കൽ സോംഗ് പുറത്തിറങ്ങി

    'ലോക്ക്ഡൗൺ അവസ്ഥകൾ' ഗാനവുമായി വൈക്കം വിജയലക്ഷ്മി; റൂട്ട് മാപ്പിലെ ലിറിക്കൽ സോംഗ് പുറത്തിറങ്ങി

    Vaikkom Vijayalekshmi sung a song for Route Map movie | പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ 'ലോക്ക്ഡൗൺ അവസ്ഥകൾ' എന്ന ഗാനമാണ് റിലീസ് ചെയ്തത്

    വൈക്കം വിജയലക്ഷ്മി

    വൈക്കം വിജയലക്ഷ്മി

    • Share this:
      കോവിഡ് കാലത്തെ വിവിധ ആളുകളുടെ ജീവിതങ്ങൾ പ്രമേയമാക്കിയ 'റൂട്ട് മാപ്പ്' (Routemap movie) സിനിമയിലെ ഗാനം പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi) പാടിയ ഗാനം സുരേഷ് ഗോപി (Suresh Gopi) റിലീസ് ചെയ്തു. സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത സിനിമയാണ് 'റൂട്ട് മാപ്പ്'. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ 'ലോക്ക്ഡൗൺ അവസ്ഥകൾ' എന്ന ഗാനമാണ് റിലീസ് ചെയ്തത്.

      രജനീഷ് ആർ. ചന്ദ്രൻ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് 'റെയിൻ ബോ' സീരീസ് ഗാനങ്ങൾ ഈണമിട്ട പ്രശാന്ത് കർമയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

      മഖ്‌ബൂൽ സൽമാൻ, ഷാജു ശ്രീധർ, നോബി മാർക്കോസ്, സുനിൽ സുഖദ, ആനന്ദ് മന്മഥൻ, ഗോപു കിരൺ, ദീപക് ദിലീപ്, സിൻസീർ, പൂജിത, എയ്ഞ്ചൽ, ശ്രുതി, രാജേശ്വരി എന്നിവരോടൊപ്പം ക്യൂൻ, ജനഗണമന എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡിജോ ജോസ് ആൻറണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പദ്മശ്രീ മീഡിയയുടെ ബാനറിൽ ശബരിനാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വൈകാതെ ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ അറിയിച്ചു.

      കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്.

      റൂട്ട്മാപ്പ് ഒരു ഫ്ലാറ്റിനുള്ളിൽ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയത്.



      Also read: ലാലേട്ടൻ ഫസ്റ്റ്; അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ എന്ന് ക്യാപ്‌ഷൻ

      നടൻ മോഹൻലാലിൻറെ (Mohanlal) ഫിറ്റ്നസ് പ്രിയത്തിന് ആമുഖം ആവശ്യമില്ല. കൃത്യമായി ജിം പരിശീലനവും മറ്റുമായി 60 വയസ്സ് പിന്നിട്ടപ്പോഴും പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ സിനിമയ്ക്കകത്തും പുറത്തും മാസ്സും ക്‌ളാസും നിലനിർത്തുന്നു. ഏറ്റവും പുതിയ വീഡിയോയിൽ സൈക്കിൾ ചവിട്ടി (cycling) റോഡ് റേസിംഗ് ട്രാക്ക് ആക്കുന്ന ലാലേട്ടനെ പ്രേക്ഷകർക്ക് കാണാം. ഒപ്പം സുഹൃത്ത് സമീർ ഹംസയുമുണ്ട്. സമീറിനെ പിന്നിലാക്കി മുന്നേറുന്ന മോഹൻലാൽ ആണ് വീഡിയോയിൽ. സമീർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.

      'നാടുവാഴികൾ' സിനിമയിൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് ഓടിച്ചു പോകുന്ന രംഗം ചിത്രീകരിച്ച രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ... എന്ന് തുടങ്ങുന്ന ഗാനമാണ് അകമ്പടി. 'അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ' എന്നാണ് ക്യാപ്‌ഷൻ.

      പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ വേഷമിടുന്നുണ്ട്.

      മോഹൻലാൽ ഗുസ്തിയിൽ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ലാൽ. ജീവിതത്തിൽ ഗുസ്തി ചാമ്പ്യയനായ മോഹൻലാൽ സിനിമയിലും ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1985ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'ജീവന്റെ ജീവൻ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായിരുന്നു അത്. കൂടാതെ ചില ചിത്രങ്ങളിൽ മോഹൻലാലിൻറെ ഹോബിയായി ബോക്സിംഗ് കടന്നു വന്നിട്ടുണ്ട്. 'സുഖമോ ദേവി' എന്ന സിനിമ ഒരുദാഹരണം. പ്രിയദർശൻ-മോഹൻലാൽ സ്പോർട്സ് ചിത്രം 2022 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
      Published by:user_57
      First published:
      )}