• HOME
 • »
 • NEWS
 • »
 • film
 • »
 • Radhe Shyam | പ്രണയ ദിനത്തിൽ പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

Radhe Shyam | പ്രണയ ദിനത്തിൽ പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

Valentines Day poster of Prabhas movie Radhe Shyam got released | മഞ്ഞ് പെയ്യുന്ന പശ്ചാത്തലത്തിൽ പ്രണയ പരവശരായി നിൽക്കുന്ന പ്രഭാസും നായിക പൂജ ഹെഗ്ഡെയുമാണ് പോസ്റ്ററിൽ

രാധേശ്യാം

രാധേശ്യാം

 • Last Updated :
 • Share this:
  പ്രണയ ദിനത്തിൽ പ്രഭാസ് (Prabhas) നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ (Radhe Shyam) പുതിയ പോസ്റ്റർ പുറത്തിറക്കി. മഞ്ഞ് പെയ്യുന്ന പശ്ചാത്തലത്തിൽ പ്രണയ പരവശരായി നിൽക്കുന്ന പ്രഭാസും നായിക പൂജ ഹെഗ്ഡെയുമാണ് (Pooja Hegde) പോസ്റ്ററിൽ. പ്രഭാസിന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മാർച്ച് 11-നാണ് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ തയ്യാറാക്കുന്ന 'രാധേ ശ്യാം' തിയറ്ററുകളിൽ എത്തുക.

  പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്‌പെന്‍സും നല്‍കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഡിസംബറിൽ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണ എന്ന നായികയായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

  യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്.

  ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകറാണ്.

  ഛായാഗ്രഹണം- മനോജ് പരമഹംസ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍- നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന- റസൂല്‍ പൂക്കുട്ടി, നൃത്തം- വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍- തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.  Also read: മഞ്ജു വാര്യരും ജയസൂര്യയും; പ്രണയദിനത്തിൽ 'മേരി ആവാസ് സുനോ'യിൽ നിന്നും ഒരു ഗാനം

  പ്രണയമെന്നൊരു വാക്ക് , കരുതുമുള്ളിലൊരാൾക്ക്... മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന പ്രേക്ഷകർക്ക് വാലന്റൈൻസ് ഡേയിൽ (Valentine's Day) സമ്മാനമായി മനോഹരമായൊരു പ്രണയഗാനവുമായി മേരി ആവാസ് സുനോ... (Meri Awas Suno) ടീം. ജി. പ്രജേഷ് സെൻ (Prajesh Sen) സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ആൻ ആമിയുടെ സ്വരമാധുരിയിൽ തീർത്ത പ്രണയഗാനമാണ് ഇത്.

  പാട്ടിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ശിവദയാണ് മറ്റൊരു നായിക.

  നേരത്തെ പുറത്തുവിട്ട ഈറൻ നിലാ എന്ന മെലഡിഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ ശ്രദ്ധേയമായിരുന്നു. കാറ്റത്തൊരു മൺകൂട് എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചത്.

  യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്'മേരി ആവാസ് സുനോ'. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.
  Published by:user_57
  First published: