• HOME
  • »
  • NEWS
  • »
  • film
  • »
  • Valimai, Gangubai Kathiawadi | വലിമൈയ്ക്കും ഗംഗുബായ് കത്തിയവാടിയ്ക്കും തിയേറ്ററുകളിൽ മികച്ച കളക്ഷൻ; ഒമിക്രോൺ ഭീതി മങ്ങുന്നുവെന്ന സൂചനയോ?

Valimai, Gangubai Kathiawadi | വലിമൈയ്ക്കും ഗംഗുബായ് കത്തിയവാടിയ്ക്കും തിയേറ്ററുകളിൽ മികച്ച കളക്ഷൻ; ഒമിക്രോൺ ഭീതി മങ്ങുന്നുവെന്ന സൂചനയോ?

ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ബുക്കിംഗുകളെ ഒമിക്രോൺ സാരമായി ബാധിച്ചിരുന്നു. എന്നാൽ ആളുകൾ ഇപ്പോൾ തിയേറ്ററുകളിലേക്ക് മടങ്ങി വരികയാണ്

ഗംഗുഭായി കത്തിയവാഡി, വലിമൈ

ഗംഗുഭായി കത്തിയവാഡി, വലിമൈ

  • Share this:
    ഒമിക്രോൺ (Omicron) ഭീതിയെ മറികടന്ന് സിനിമ തിയേറ്ററുകൾ (cinema theatres ) വീണ്ടും സജീവമാകുന്നുവെന്നു പിവിആർ (PVR) ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) നിതിൻ സൂദ്. CNBC-TV18-ന് നൽകിയ അഭിമുഖത്തിലാണ് തിയേറ്ററുകളിലെ പുതിയ പ്രതികരണങ്ങളെക്കുറിച്ച് നിതിൻ സൂദ് വ്യക്തമാക്കിയത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ബുക്കിംഗുകളെ ഒമിക്രോൺ സാരമായി ബാധിച്ചിരുന്നു. എന്നാൽ ആളുകൾ ഇപ്പോൾ തിയേറ്ററുകളിലേക്ക് മടങ്ങി വരികയാണ്. മൂന്നാം പാദത്തിൽ ശരാശരി ടിക്കറ്റ് നിരക്ക് 14 ശതമാനം വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

    തിയേറ്ററുകളിലേക്ക് പ്രേക്ഷകർ മടങ്ങിയെത്തുന്നത് ശുഭ സൂചന ആണെന്നും അത് സിനിമയെ സംബന്ധിച്ചിടത്തോളം സന്തോഷവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകൾ നല്കുകയാണെന്നുണ്ടെങ്കിൽ പ്രേക്ഷകർ സിനിമ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിയേറ്ററുകൾക്ക് ഇനി നല്ല സമയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സിനിമാ ടിക്കറ്റ് ബുക്കിങ്ങുകളെ ഒമിക്രോൺ ഭീതി സാരമായി ബാധിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സിനിമ മേഖല വീണ്ടും സ്തംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടിക്കറ്റ് ബുക്കിങ്ങിലും തിയേറ്ററുകളിലെ ഭക്ഷണ പാനീയ വില്പനകളിലും ശക്തമായ വളർച്ച കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയ്ക്ക് മാർച്ച് വരെ മികച്ച മാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൂദ് കൂട്ടിച്ചേർത്തു.

    2021- 2022 സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ ടിക്കറ്റ് നിരക്ക് ഏകദേശം 14 ശതമാനം ഉയർന്നു. പുതിയ സിനിമകൾ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ബുക്കിംഗ് ഉയരുമെന്നും ആളുകൾ തീയേറ്ററുകളിക്ക് തിരിച്ചെത്തുമെന്ന സൂചനകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പകുതി മുതൽ പുതിയ സിനിമകൾ റിലീസ് ചെയ്തപ്പോൾ ഒമിക്രോൺ ഭീതി മാറി ജനങ്ങൾ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. ഇത് നൽകുന്നത് ശുഭ സൂചനയാണ്. വരാനിരിക്കുന്ന സിനിമകൾക്ക് തിയേറ്ററിൽ മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    സിനിമകൾ തിയേറ്ററിൽ എത്തി ആസ്വദിക്കുന്നതിൽ പ്രേക്ഷകർ ഇപ്പോൾ ആവേശഭരിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോക്‌സ് ഓഫീസ് കളക്ഷനും ഇതിന് അനുസരിച്ച് വർദ്ധിക്കുന്നുണ്ട്. ആലിയ ഭട്ട് പ്രധാന കഥാപാത്രമായ ഗംഗുഭായി കത്തിയവാഡി 40 കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. ഇത് സിനിമ വ്യവസായത്തിന് ശുഭ പ്രതീക്ഷയാണ് നൽകുന്നത്. മികച്ച സിനിമകൾ നൽകിയാൽ ആളുകൾ ഇനിയും തിയറ്ററിലേക്ക് എത്തും എന്നതിനുള്ള തെളിവാണ് ഇത്.

    അജിത് നായകനായ വലിമൈയുടെ ഓപ്പണിംഗ് കളക്ഷനും റെക്കോർഡുകൾ ഭേദിച്ചു. കളക്ഷനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ഭീതിയിൽ ജനങ്ങൾ തിയേറ്ററുകളിൽ നിന്നും വിട്ടു നിന്നിരുന്നു എന്നാൽ ഇപ്പോൾ മഹാമാരിയുടെ പ്രഹരം കുറഞ്ഞപ്പോൾ ആളുകൾ വീടുകളിൽ നിന്ന് അല്ലെങ്കിൽ ചെറിയ സ്‌ക്രീനുകളിൽ നിന്ന് തിയേറ്ററുകളിൽ എത്തി സിനിമ ആസ്വദിക്കാൻ വീണ്ടും തുടങ്ങി, അദ്ദേഹം കൂട്ടിച്ചേർത്തു.

    Summary: Box office has made a return in a big way after Valimai and Gangubai Kathiawadi 
    Published by:user_57
    First published: