തിരുവനന്തപുരം: 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. വൈകിട്ട് ആറിന് കൈരളി തീയറ്ററില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം നിര്‍വ്വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൈരളി, ശ്രീ, നിള തീയറ്ററുകളിലായി 262 ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക. ഇറ്റാലിയന്‍ സംവിധായകന് അഗസ്റ്റിനോ ഫെറെന്റയുടെ 'സെല്‍ഫി'യാണ് മേളയുടെ ഉദ്ഘാടന ചിത്രം. 63 ചിത്രങ്ങള്‍ ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി മത്സരിക്കും.
ഡോക്യുമെന്ററി സംവിധായികയും എഴുത്തുകാരിയുമായ മധുശ്രീ ദത്തയെ 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിക്കും. 26ന് നടക്കുന്ന സമാപനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് ലക്ഷം രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം അവര്‍ക്ക് സമ്മാനിക്കും. മേളയില്‍ മധുശ്രീ ദത്തയുടെ പ്രധാനപ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ അറ് ദിവസമായി വര്ധിപ്പിച്ചതോട് കൂടി മേളയില്‍ മലയാള ചിത്രങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും 60 ഓളം ചിത്രങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.
ലഞ്ച് ബോക്സ് കഴുകണമെന്ന് ക്യാപ്റ്റനും പറ്റില്ലെന്ന് ജീവനക്കാരനും; വിമാനത്തിനുള്ളിൽ അടിപിടി; ഇരുവരെയും എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു
രാജ്യാന്തര വിഭാഗത്തില്‍ 44 ഉം ഫോക്കസ് വിഭാഗത്തില്‍ 74 ഉം മേളയില്‍ ഇതാദ്യമായി ഉള്‍പ്പെടുത്തിയ മലയാള വിഭാഗത്തില്‍
19 ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. മേളയോടനുബന്ധിച്ച് ഫേസ് ടു ഫേസ്, ഇന്‍ കോണ്‍വര്‍സേഷന്‍, സെമിനാറുകള്‍ എന്നിവ വിവിധ വേദികളിലായി നടക്കും. മുന്‍ ജെ.സി ഡാനിയേല്‍ പുരസ്കാര ജേതാവ് ശ്രീകുമാരന്‍ തമ്പിയുടെ ചലച്ചിത്ര ജീവിതം പ്രമേയമാക്കി ചിറയിന്‍കീഴ് രാധാകൃഷ്ണന് സംവിധാനം ചെയ്ത 'ഋതുരാഗം: എ ട്രിബ്യൂട്ട് ടു ശ്രീകുമാരന്‍ തമ്പി' എന്ന ഡോക്യുമെന്ററി മേളയില്‍ സ്പെഷ്യല്‍ സ്ക്രീനിങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മേളയുടെ ഭാഗമായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി. സായ്നാഥ് 23 ന് ശരത്ചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തും. ഫിപ്രസ്കിയുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി 'ഡോക്യുമെന്ററികള്‍ മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നതില്‍ നിരൂപകരുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 24 ന് കൈരളി തീയറ്ററില്‍ നടക്കും. കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ 'ഡോക്യുമെന്ററി: ബോധനശാസ്ത്രം എന്ന നിലയില്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ 25 ന് ഹോട്ടല്‍ ഹൊറൈസണില്‍ വച്ച് നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.