HOME » NEWS » Film » MOVIES VARUN SANDESH IS SEEN HUGGING A TOPLESS HEROINE IN HIS NEW MOVIE INDUVADANA

Varun Sandesh | നായികയും നായകനും ടോപ്‌ലെസ്; വരുൺ സന്ദേശിന്റെ 'ഇന്ദുവദന' ചിത്രത്തിന്റെ പോസ്റ്റർ ട്രെൻഡിംഗ്

ടോപ്‌ലെസ് നായികയും നായകനും പരസ്പരം വാരിപ്പുണരുന്ന പ്രണയ തീവ്രമായ രംഗമാണ് ഫസ്റ്റ് ലുക്കായി പുറത്തിറങ്ങിയത്

News18 Malayalam | news18-malayalam
Updated: May 3, 2021, 6:24 PM IST
Varun Sandesh | നായികയും നായകനും ടോപ്‌ലെസ്; വരുൺ സന്ദേശിന്റെ 'ഇന്ദുവദന' ചിത്രത്തിന്റെ പോസ്റ്റർ ട്രെൻഡിംഗ്
വരുൺ സന്ദേശ്
  • Share this:
തെലുങ്ക് നടൻ വരുൺ സന്ദേശിന്റെ പുതിയ ചിത്രം 'ഇന്ദുവദന'യുടെ പോസ്റ്റർ ശ്രദ്ധ നേടുന്നു. നായികയും നായകനും ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ഈ പോസ്റ്റർ സംസാരവിഷയമായിരിക്കുന്നത്.

പുതുമുഖ നായിക ഫർനാസ് സേട്ടിയെ ചേർത്തുപിടിക്കുന്ന പ്രണയാർദ്രമായ രംഗമാണ് ഈ പോസ്റ്ററിൽ. മേൽവസ്ത്രം ഇല്ലാത്ത ലുക്കിലാണ് നായകനെയും നായികയെയും കാണാൻ കഴിയുന്നത്. എം.എസ്.ആർ. സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഇന്ദുവദന'. ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമയാകുമിത് എന്നാണ് സൂചനകൾ. വരുണിന്റെ കരിയർ മാറിമാറിയാൻ സാധ്യതയുള്ള ചിത്രം എന്നാണ് പോസ്റ്റർ പുറത്തുവന്നതോടുകൂടി സിനിമാ ലോകത്തെ സംസാരം.

ശ്രീ ബാലാജി പിക്‌ചേഴ്‌സിന്റെ ബാനറിൽ മേധാവി അധൂരിയാണ് നിർമ്മാണം. ചിത്രം ഉടനെ റിലീസ് ചെയ്യും എന്നാണ് സൂചന. (പോസ്റ്റർ ചുവടെ)



ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിലൂടെ 2007 ലാണ് വരുൺ സന്ദേശ് സിനിമാജീവിതം ആരംഭിക്കുന്നത്. ഇത്രയും നാളുകളായി സാധാരണ വേഷങ്ങൾ ചെയ്താണ് വരുണിനെ ആരാധകർക്കും പരിചയം.

നടി വിധിക ഷേരുവാണ് സന്ദേശിന്റെ ഭാര്യ. തെലുങ്ക് ബിസ് ബോസ് നാലാം സീസണിലും വരുൺ പങ്കെടുത്തിരുന്നു. ഇതിൽ അവസാന നാല് മത്സരാർത്ഥികളിൽ ഒരാളായിരുന്നു വരുൺ.

Also read: ഭരണത്തുടർച്ച നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് 'കടക്കൽ ചന്ദ്രൻ'

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടൻ മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ അഭിനന്ദനക്കുറിപ്പ്. 'നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച എല്ലാ സ്ഥാനാർഥികൾക്കും ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം അറിയിച്ച് നടൻ മോ​ഹൻലാലും നേരത്തെ രം​ഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ. ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എന്റെ എല്ലാവിധ ആശംസകൾ'- മോഹൻലാൽ കുറിച്ചരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു.

ഭരണത്തുടര്‍ച്ച ഉറപ്പാക്കി ഇടതുമുന്നണി കേരളം പിടിച്ചതിന് പിന്നാലെയാണ് അഭിനന്ദനം. 99 സീറ്റെന്ന ആധികാരിക വിജയവുമായി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തി.

Summary: Varun Sandesh and heroine Farnaz Shetty go ultra bold in the poster of their new movie 'Induvadana'. They both are seen topless and holding each other in a tight embrace. The film is likely to release soon
Published by: user_57
First published: May 3, 2021, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories