• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ജി വി പ്രകാശ് കുമാറും വസന്തബാലനും ഒന്നിക്കുന്നു: ചേരി പുനരധിവാസത്തിന്റെ കഥയുമായി ജയിൽ

news18
Updated: August 4, 2018, 4:58 PM IST
ജി വി പ്രകാശ് കുമാറും വസന്തബാലനും ഒന്നിക്കുന്നു: ചേരി പുനരധിവാസത്തിന്റെ കഥയുമായി ജയിൽ
news18
Updated: August 4, 2018, 4:58 PM IST
ജിവി പ്രകാശ് കുമാറിനെ നായകനാക്കി വസന്തബാലൻ അണിയിച്ചൊരുക്കുന്ന ജയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വെള്ളിയാഴ്ചയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഹൗസിംഗ് ബോർഡ് കോളനി പശ്ചാത്തലത്തിൽ ഗൗരവ മുഖഭാവത്തോടെയുള്ള ജി വി പ്രകാശാണ് പോസ്റ്ററിൽ.

ജിവി പ്രകാശ് കുമാർ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. സംവിധായകൻ വസന്തബാലനൊപ്പമുള്ള അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനപ്പെട്ട ചിത്രത്തിലേക്ക് കടക്കുകയാണെന്നും ജിവി പ്രകാശ് വ്യക്തമാക്കുന്നു. പുനരധിവാസത്തിനായി ചേരികളിൽ നിന്ന് മാറ്റുന്ന നഗരത്തിലെ ദരിദ്രർക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് സൂചന. ക്രിക്കെസ് ആണ് ചിത്രം നിർമിക്കുന്നത്.

2014ൽ പുറത്തിറങ്ങിയ കാവിയതലൈവൻ എന്ന ചിത്രത്തിനു ശേഷം വസന്തബാലൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിൽ. വസന്തബാലനും ജിവി പ്രകാശ് കുമാറും ഒന്നിച്ച ആദ്യ ചിത്രം വെയിൽ ദേശീയ പുരസ്കാരം നേടിയിരുന്നു.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...