• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഹയ' സംവിധായകൻ വാസുദേവ് സനലിന്റെ രണ്ടാമത് ചിത്രം; 'അന്ധകാരാ' ആരംഭിച്ചു

'ഹയ' സംവിധായകൻ വാസുദേവ് സനലിന്റെ രണ്ടാമത് ചിത്രം; 'അന്ധകാരാ' ആരംഭിച്ചു

ഡാർക്ക് മൂഡ് ത്രില്ലർ ജോണറിലുള്ള ചിത്രമാണ്

അന്ധകാര

അന്ധകാര

  • Share this:

    ക്യാമ്പസ് പശ്ചാത്തലത്തിലൂടെ, സമകാലീന പ്രശ്നങ്ങളെ അവതരിപ്പിച്ച ‘ഹയ’ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘അന്ധകാരാ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആലുവയിൽ ആരംഭിച്ചു.
    എ.ച്ച്.സി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജീർ അഹമ്മദ് ഗഫൂറാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോകുലരാമനാഥൻ. കൊച്ചി കേന്ദ്രീകരിച്ചാണ് ചിത്രീകരണം.

    നിർമ്മാതാവ് സജീദ് അഹമ്മദ് ഗഫൂർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കം. തിരക്കഥാകൃത്തുക്കളായ അർജുൻ ശങ്കർ – പ്രശാന്ത് നടേശൻ എന്നിവർ ഫസ്റ്റ് ക്ലാപ്പ് നൽകി. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയയായ അജീഷാ പ്രഭാകറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.

    Also read: Pathaan | ദീപികയുടെ ‘ബേഷരം രംഗ്’ കളിച്ച് പ്ലസ് സൈസ് മോഡൽ തൻവി ഗീത രവിശങ്കർ; വീഡിയോ വൈറൽ

    ഡാർക്ക് മൂഡ് ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് സംവിധായകൻ വാസുദേവ് സനൽ പറഞ്ഞു. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

    യുവനിരയിലെ ശ്രദ്ധേയനായ ചന്തുനാഥും ദിവ്യാ പിള്ളയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധീരജ് സെന്നി, സുധീർ കരമന, കെ.ആർ. ഭരത് (ഹയ ഫെയിം) വിനോദ് സാഗർ (രാഷസൻ ഫെയിം) മെറീനാ മൈക്കിൾ, ബേബി അഷിത, ജയരാജ് കോഴിക്കോട് എന്നിവർക്കൊപ്പം ഓസ്ട്രേലിയായിൽ നിന്നുള്ള രണ്ട് അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

    അർജുൻ ശങ്കർ -പ്രശാന്ത് നടേശൻ എന്നിവരുടേതാണ് തിരക്കഥ. സംഗീതം -അരുൺ മുരളീധരൻ. മനോഹർ നാരായണനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – അരുൺ തോമസ്, മേക്കപ്പ് – പ്രദീപ് വിതുര, കോസ്റ്റിയൂം ഡിസൈൻ- സുജിത് മട്ടന്നൂർ, പ്രൊജക്റ്റ് ഡിസൈനർ – സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ- ജയശീലൻ സദാനന്ദൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ഫസൽ ഹക്ക്.

    Summary: Vasudev Sanal, who also made the college film Haya, is the back with his second one, Andhakara. The dark psychological thriller movie is shooting in Kochi and the surrounding areas. Lead roles are played by young performers Chandhunadh and Divya Pillai

    Published by:user_57
    First published: