മധുവിന്റെ (Madhu) ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി : ദി ബ്ലാക്ക് ഡെത്ത്' (Adivasi: The Black Death) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാവ സുരേഷ് (Vava Suresh) പ്രകാശനം ചെയ്തു. ഏരിസിന്റെ ബാനറിൽ കവിയും സംവിധായകനുമായ സോഹൻ റോയ് (Sohan Roy) നിർമ്മിച്ച് അപ്പാനി ശരത് (Appani Sarath) പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം വിജീഷ് മണി (Vijeesh Mani) കഥയെഴുതി സംവിധാനം ചെയ്യുന്നു.
മധുവിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. സമൂഹത്തിലെ സാധാരണ ആളുകളുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുന്ന സംവിധായകൻ വിജീഷ് മണിയെയും, നിർമ്മാതാവ് സോഹൻ റോയിയെയും വാവ സുരേഷ് അഭിനന്ദിച്ചു.
'എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം. എന്നും വേദനയോടെ ഓർക്കുന്ന മധുവിന്റെ ജീവിതം. ആദിവാസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ," പോസ്റ്റ് പങ്കിട്ടുകൊണ്ട് അപ്പാനി ശരത് കുറിച്ചു.
ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
പോസ്റ്റർ റിലീസ് ചടങ്ങിൽ സംവിധായകൻ വിജീഷ് മണി, കെ.പി.എ.സി. ലീലാകൃഷ്ണൻ, അരുൺ കരവാളൂർ (ഏരീസ് ഗ്രൂപ്പ്), സുരേഷ് സൂര്യശ്രീ, മാസ്റ്റർ റംസാൻ എന്നിവർ പങ്കെടുത്തു.
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം- പി. മുരുകേശ്, സംഗീതം- രതീഷ് വേഗ, എഡിറ്റിംഗ്- ബി. ലെനിൻ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, സംഭാഷണം, ഗാനരചന- ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ- വിയാൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മാരുതി ക്രിഷ്, ആർട്ട്- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റിയൂം- ബിസി ബേബി ജോൺ, സ്റ്റിൽസ്- രാമദാസ് മാത്തൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: First look poster of Malayalam movie 'Adivasi: The Black Death' was released by Vava Suresh. The movie is themed at the tragic death of Madhu, a member of Adivasi community, who was brutally mob-lynched by a group of men. Appani Sarath reprises the role of Madhu. The film is directed by Vijeesh Mani and bankrolled by Sohan Royഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.