നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഫെഫ്ക ഷോർട് ഫിലിം ഫെസ്റ്റ്: 'വേലി' മികച്ച ചിത്രം

    ഫെഫ്ക ഷോർട് ഫിലിം ഫെസ്റ്റ്: 'വേലി' മികച്ച ചിത്രം

    Veli adjudged best film in FEFKA short film festival | മേളയിലെ ഏറ്റവും മികച്ച ചിത്രമായി വിനീത് വാസുദേവ് സംവിധാനം ചെയ്ത 'വേലി' തിരഞ്ഞെടുത്തു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു . മേളയിലെ ഏറ്റവും മികച്ച ചിത്രമായി വിനീത് വാസുദേവ് സംവിധാനം ചെയ്ത 'വേലി' തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. തിരക്കഥക്കുള്ള അവാർഡും വേലിയിലൂടെ വിനീത് വാസുദേവന് ലഭിച്ചു. മികച്ച രണ്ടാമത്തെ ചിത്രമായി അരിമ്പാറയും (സംവിധാനം: നിപിൻ നാരായൺ) മൂന്നാമത്തെ ചിത്രമായി ഗൾപ്പ് (സംവിധാനം: വിജീന്ദ്ര ശ്യാം) യഥാക്രമം 50,000 രൂപയും 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും നേടി.

      'സ്റ്റെയിൻസ്' എന്ന ഇംഗ്ലീഷ് സിനിമയിലൂടെ റിയ മാത്യുസ് മേളയിലെ ഏറ്റവും മികച്ച സംവിധായകക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. 'സ്റ്റെയിൻസി'ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലിയ ഗ്രേസും, സംഗീത സംവിധാനത്തിനുള്ള അംഗീകാരം അങ്കിത് ചുഗും നേടി.

      അര മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള 341 ചിത്രങ്ങളാണ് മേളയിൽ മത്സരിച്ചത്. ഉള്ളടക്ക വൈവിദ്ധ്യം കൊണ്ടും പങ്കാളിത്ത വർദ്ധനവ് കൊണ്ടും ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിനെ ശ്രദ്ധേയമാക്കിയ എല്ലാ മത്സരാർത്ഥികൾക്കും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു .

      Read: ആദ്യമായി പ്രഭാസിനെ പരിചയപ്പെട്ടത് ബിരിയാണി കഴിക്കുമ്പോൾ; ആ കഥയുമായി മമ്ത മോഹൻദാസ്

      പ്രാഥമിക ജൂറിയായി മലയാള സിനിമയിലെ അമ്പതിലേറെ പ്രതിഭകൾ പത്ത് ഗ്രൂപ്പായി ചിത്രങ്ങൾ കണ്ടു വിലയിരുത്തി. പ്രാഥമിക ജൂറി തിരഞ്ഞെടുത്ത 32 ചിത്രങ്ങളാണ് സംവിധായകൻ ഭദ്രൻ ചെയർമാനായ ഫൈനൽ ജൂറിക്ക്‌ മുമ്പിൽ എത്തിയത്. മഹേഷ് നാരായണൻ, സജീവ് പാഴൂർ, സുജിത്ത് വാസുദേവ്, സൗമ്യ സദാനന്ദ്, ബിജിബാൽ, രജിഷ വിജയൻ എന്നിവർ ഫൈനൽ ജൂറി അംഗങ്ങളായിരുന്നു .

      ഫെഫ്കയുടെ പുരസ്‌കാരം ലഭിച്ച മറ്റ് വിജയികൾ . മികച്ച നടന്‍ - ആഷിക് അബുബക്കര്‍ (ചിത്രം - മൃഗം) മികച്ച ഛായാഗ്രഹണം - ഹെസ്റ്റിന്‍ ജോസ് ജോസഫ്‌ (ചിത്രം- ക്രോസ്സിംഗ്) മികച്ച ചിത്ര സംയോജനം - കിരണ്‍ ദാസ്‌ (മിഡ് നൈറ്റ് റൺ & മെൻ അറ്റ് ദ ഡോർ) മികച്ച ബാല അഭിനേതാവ് - ശരൺ സ്റ്റാലിന്‍ (ചിത്രം- ചൂണ്ടല്‍) മികച്ച പ്രവാസി ചിത്രം – ഇസിജി (സംവിധാനം നിസാര്‍ ബാബു) മികച്ച ക്യാമ്പസ്‌ ചിത്രം – ഒരു കൊച്ചു മോഹം (സംവിധാനം‍ സത്യജിത്ത്.ജി) ക്ഷണക്കത്ത് സംവിധാനം ചെയ്ത ജെസ്വിൻ ജോസ്, അഭിനേതാക്കളായ കെ എൽ ആന്‍റണി (ഗൾപ്) , മൃണാളിനി (ലെറ്റ് ഹെർ ബി) ബാലതാരം സിദ്ധാര്‍ഥ് (വൺ ഫൈൻ ഡേ & ഒരു കൊച്ചു മോഹം) എന്നിവർ ജൂറിയുടെ സ്‌പെഷൽ മെൻഷൻ അവാർഡുകൾ നേടി.

      സെപ്റ്റംബർ മാസം എറണാകുളത്ത് വെച്ച് അവാർഡ് വിതരണ ചടങ്ങ് നടത്തുമെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ അറിയിച്ചു.

      First published:
      )}