അർജുനൻ മാസ്റ്റർ അവസാനമായി ഈണമിട്ടത് 'വെള്ളാരം കുന്നിലെ വെള്ളിമീനുകൾക്ക്'
അർജുനൻ മാസ്റ്ററുടെ ഓർമ്മയുമായി ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവും

എം.കെ. അർജുനൻ
- News18 Malayalam
- Last Updated: April 6, 2020, 2:51 PM IST
രാജീവ് ആലുങ്കൽ രചിച്ച് അർജുനൻ മാസ്റ്റർ അവസാനമായ് ഹാർമോണിയത്തിൽ ഈണമിട്ട ചിത്രം കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച 'വെള്ളാരം കുന്നിലെ വെള്ളിമീനുകൾ' ആണ്.
ശാന്തി കൃഷ്ണ, ഭഗത് മാനുവൽ, സുനില്‍ സുഖദ, ശശി കലിംഗ, കൊച്ചു പ്രേമൻ, പ്രജുഷ, ആനന്ദ് ബേബി, ഗൗരി നന്ദ, മാസ്റ്റർ ഗൗതം മുരളി നായർ, എ.കെ.എസ്. , മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ക്രിസ് കുമാർ, ആലിക്കോയ, അമീർ, ബാലു ബാലൻ, മധു നായർ, ബിജുലാൽ, കുട്ടേടത്തി വിലാസിനി, ഗീതാമണി, അഞ്ജു നായർ, മിനി ഡേവിസ്, എന്നിവരാണ് അഭിനേതാക്കൾ. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ച് കഴിഞ്ഞ വർഷമാണ് സംവിധായൻ കുമാർ നന്ദയുടെ നിർദ്ദേസാനുസരണം താൻ എഴുതിയ 'മുത്താരം കുന്നത്തെ' എന്ന പ്രണയ ഗാനത്തിനും, മറ്റൊരു ഭക്തി സാന്ദ്രമായ ക്രിസ്തീയ ഗാനത്തിനും മാസ്റ്റർ അന്ന് ഈണമിട്ടത്. മനസ്സിന് ഏറെ കുളിർമ്മ നൽകിയ ഹർഷാത്മകമായ ആ ധന്യ മുഹൂർത്തം മറക്കുവാനാവില്ല എന്നും തലമുറകൾ കടന്നെത്തിയ
ആ സംഗീത ഇതിഹാസത്തോടൊപ്പം കാൽ നൂറ്റാണ്ട് മുമ്പെ തന്നെ നാടകത്തിൽ ഗാനങ്ങൾ ഒരുക്കുവാൻ സാധിച്ചിട്ടുണ്ട് എങ്കിലും ആദ്യമായും അവസാനമായും ഒരു സിനിമക്ക് വേണ്ടി ഒത്തു കൂടാൻ സാധിച്ചത് ധന്യ നിയോഗമായും അനുഗ്രഹമായും കരുതുന്നു എന്ന് ഗാന രചയിതാവ് രാജീവ് ആലുങ്കൽ പറഞ്ഞു.
സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]ആ ചുംബനം അന്ത്യ ചുംബനമാണെന്ന് അറിഞ്ഞിരുന്നില്ല; അർജുനൻ മാസ്റ്ററെ അവസാനമായി കണ്ട ഓർമ്മയുമായി ശ്രീകുമാരൻ തമ്പി [NEWS]മെഡിസിൻ പഠിച്ചത് വെറുതെയായില്ല; കോവിഡ് കാലത്ത് വീണ്ടും ആരോഗ്യപ്രവർത്തനത്തിന് ഇറങ്ങാൻ ഐറിഷ് പ്രധാനമന്ത്രി [NEWS]
"എന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങാനിരിക്കുന്ന വെള്ളാരം കുന്നിലെ വെള്ളിമീനുകൾക്ക് സംഗീതം പകരുവാൻ
അർജുനൻ മാസ്റ്റർ എന്ന സംഗീത പ്രഭാമയനായ കലാകാരനെ തന്നെ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള ആ അവസാന ന നിമിഷങ്ങൾ മനസിൽ നിന്നും ഒരിക്കലും മായുന്നതല്ല . ചിത്രത്തിന്റെ ചിത്രീകരണ വേളയിലും മറ്റുമെല്ലാം എനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു മാസ്റ്ററുടെ ഫോൺ കോളുകൾ. ക്ഷേമാന്വേഷങ്ങൾ നേർന്ന് എന്നും ഒരു സഹോദരന്റെ സ്നേഹവാത്സല്യങ്ങൾ എനിക്ക് പകർന്ന് തന്ന മാസ്റ്ററുടെ വിയോഗം താങ്ങാനാവാത്ത ആഘാതമായിപ്പോയി," സംവിധായകൻ കുമാർ നന്ദ അനുസ്മരിച്ചു .
ശാന്തി കൃഷ്ണ, ഭഗത് മാനുവൽ, സുനില്‍ സുഖദ, ശശി കലിംഗ, കൊച്ചു പ്രേമൻ, പ്രജുഷ, ആനന്ദ് ബേബി, ഗൗരി നന്ദ, മാസ്റ്റർ ഗൗതം മുരളി നായർ, എ.കെ.എസ്. , മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ക്രിസ് കുമാർ, ആലിക്കോയ, അമീർ, ബാലു ബാലൻ, മധു നായർ, ബിജുലാൽ, കുട്ടേടത്തി വിലാസിനി, ഗീതാമണി, അഞ്ജു നായർ, മിനി ഡേവിസ്, എന്നിവരാണ് അഭിനേതാക്കൾ.