• HOME
  • »
  • NEWS
  • »
  • film
  • »
  • Vellari Pattanam | കുളത്തിൽ മുങ്ങി ആറ്റിൽ പൊങ്ങുന്ന കെ.പി.; 'വെള്ളരിപ്പട്ടണം' ടീസർ പുറത്തിറങ്ങി

Vellari Pattanam | കുളത്തിൽ മുങ്ങി ആറ്റിൽ പൊങ്ങുന്ന കെ.പി.; 'വെള്ളരിപ്പട്ടണം' ടീസർ പുറത്തിറങ്ങി

കുളത്തില്‍ മുങ്ങി ആറ്റില്‍ പൊങ്ങുന്ന ലീഡര്‍ കെ.പി. സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് 'വെള്ളരിപട്ടണ'ത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി

വെള്ളരിപ്പട്ടണം

വെള്ളരിപ്പട്ടണം

  • Share this:
    കുളത്തില്‍ മുങ്ങി ആറ്റില്‍ പൊങ്ങുന്ന ലീഡര്‍ കെ.പി. സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് 'വെള്ളരിപട്ടണ'ത്തിന്റെ (Vellari Pattanam) രണ്ടാമത്തെ ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ (Manju Warrier), സൗബിന്‍ ഷാഹിര്‍ (Soubin Shahir), കോട്ടയം രമേശ് എന്നിവരാണ് ടീസറിലുള്ളത്. ചിത്രത്തിന്റെ ആദ്യ ടീസറും മഞ്ജുവിന്റെയും സൗബിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ റീലുകള്‍ ശ്രദ്ധേയമായിരുന്നു.

    ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.

    അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്- അപ്പു എന്‍. ഭട്ടതിരി, മധുവാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കല- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ- ശ്രീജിത് ബി. നായർ, കെ.ജി. രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: 'മേജർ സന്ദീപിന്റെ മാതാപിതാക്കൾ എന്നെ ചുംബിച്ച നിമിഷമാണ് ഞങ്ങൾ വിജയിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷം': അദിവി ശേഷ്

    'മേജർ' (Major movie) എന്ന ചിത്രത്തിലെ നായകൻ അദിവി ശേഷ് (Adivi Sesh) മുംബൈയിൽ നടന്ന പ്രെസ്സ് മീറ്റിൽ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. പലപ്പോഴും വികാരാധീനനായാണ് അദിവി സംസാരിച്ചത്. റിലീസിന് രണ്ടു ദിവസം മുൻപ് ജൂൺ ഒന്നിന് ബാംഗ്ലൂരിൽ ചിത്രത്തിന്റെ പ്രിവ്യു നടക്കുമ്പോൾ മേജർ സന്ദീപിന്റെ അമ്മ അദിവിയോട് പറഞ്ഞത് ഇതാണ്:

    '23 വർഷം മുൻപ് സന്ദീപിന്റെ ഗ്രാജുവേഷന് ഉടുത്ത സാരി ആണിത്, ഇന്നാണ് പിന്നീട് ഇത് ഉടുക്കുന്നത്.' അത് പറഞ്ഞ് സന്ദീപിന്റെ അമ്മ സന്ദീപ് സമ്മാനിച്ച വാച്ചും അദിവിയെ കാണിച്ചു. സിനിമ കാണാനെത്തിയ മേജർ സന്ദീപിന്റെ അമ്മയെ ഏതാണ്ട് അഞ്ച് മിനിറ്റോളം അശ്ലേഷിച്ചു എന്നാണ് അദിവി ഇടറിയ സ്വരത്തിൽ പറയുന്നത്. സിനിമ കണ്ടുതീരുന്നത് വരെ അദിവിയുടെ കൈയിൽ പിടിച്ചാണ് അമ്മ ഇരുന്നത്. സിനിമ കഴിയുമ്പോൾ വളരെ വൈകാരികമായി അവർ ഒരു മുത്തം നൽകി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നൽ ഉണ്ടായതെന്നും അദിവി പങ്കുവെക്കുന്നു.

    Summary: Second teaser of the movie Vellari Pattanam has come
    Published by:user_57
    First published: