മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'വെള്ളരിപട്ടണ'ണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'എന്തു നാടാ ഉവ്വേ...' എന്നു തുടങ്ങുന്ന ഗാനം കീർത്തി സുരേഷ്, നിഖില വിമല്‍, കല്യാണി പ്രിയദര്‍ശന്‍, ഗായത്രി ശങ്കർ, അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, നസ്ലന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
'കാശ്, പണം...' 'കാകിത കപ്പല്‍' 'സന്ദനത്ത കര്‍ച്ചി താടാ..' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായ തമിഴ് ഗായകന്‍ ഗാനബാലയാണ് ആലാപനം. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീത സംവിധായകന്‍. രാഷ്ട്രീയ ആക്ഷേപഹാസ്യം പശ്ചാത്തലമാകുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.
അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ.ആര്‍. മണി. എഡിറ്റിങ്- അപ്പു എന്‍. ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബെന്നി കട്ടപ്പന. ശ്രീജിത് ബി. നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്.
Also read: 'ദക്ഷിണേന്ത്യന്‍ സിനിമകള്‍ കഥ പറയുന്നു; ബോളിവുഡ് താരങ്ങളെ വില്‍ക്കുന്നു': അനുപം ഖേര്‍
ഈ വര്‍ഷം പുറത്തിറങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങളാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനും. എന്നാല്‍ ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ മിക്ക ഹിന്ദി സിനിമകളും ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ പാടുപെട്ടിട്ടുണ്ട്. മറുവശത്ത് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ രീതിയില്‍ തന്നെ അഭിനന്ദിക്കപ്പെടുകയാണ്. അതിനിടെ, ഇന്ത്യന്‍ സിനിമാ താരം അനുപം ഖേര്‍ (Anupam Kher) ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി. ബോളിവുഡുമായി (Bollywood) താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ (south cinema) മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നതായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.
"ഇവ രണ്ടിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ സിനിമകള്‍ (ദക്ഷിണേന്ത്യൻ) പ്രസക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ ഹോളിവുഡിനെ അനുകരിക്കുന്നില്ല. അവര്‍ കഥകള്‍ പറയുകയാണ്. എന്നാല്‍ നമ്മളിവിടെ താരങ്ങളെ വില്‍ക്കുകയാണ്," അനുപം ഖേര്‍ ഇ-ടൈംസിനോട് പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ പ്രേക്ഷകരെ വില കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
"ഒരു കൂട്ടായ പരിശ്രമത്തിലൂടെയാണ് ഒരു സിനിമ വിജയിക്കുന്നത്. തെലുങ്ക് സിനിമകള്‍ ചെയ്തുകൊണ്ടാണ് ഞാന്‍ അത് പഠിച്ചത്. ഞാന്‍ തെലുങ്കില്‍ മറ്റൊരു സിനിമ കൂടു ചെയ്തു. തമിഴില്‍ ഒരു സിനിമ ചെയ്തു, അടുത്തതായി ഒരു മലയാള സിനിമ ചെയ്യാന്‍ പോകുകയാണ്," അനുപം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.