• HOME
  • »
  • NEWS
  • »
  • film
  • »
  • 'വെള്ളേപ്പം' സിനിമയുടെ സംവിധായകൻ പ്രവീൺ രാജ് പാൻ ഇന്ത്യൻ ഹൊറർ ചിത്രവുമായി രംഗത്ത്

'വെള്ളേപ്പം' സിനിമയുടെ സംവിധായകൻ പ്രവീൺ രാജ് പാൻ ഇന്ത്യൻ ഹൊറർ ചിത്രവുമായി രംഗത്ത്

Velleppam director Praveen Raj to direct horror thriller | ബഹുഭാഷാ ചിത്രമാണ് 'വെർജിൻ'

വെള്ളേപ്പം

വെള്ളേപ്പം

  • Share this:
'വെർജിൻ' എന്ന പാൻ ഇന്ത്യൻ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ. 'വെള്ളേപ്പം' എന്ന ചിത്രത്തിനു ശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് വെർജിൻ.

കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ഹൊറർ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകളിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രീകരിക്കുന്നത്.

ബ്ലാക്ക് മാജിക് URSA 12K ക്യാമറയും, വാൾപേപ്പർ എൽ.ഇ.ഡി. ലൈറ്റിങ് ടെക്നോളജിയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന, ആദ്യ ഇന്ത്യൻ സിനിമയാണിത് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

ഇതിലെ വിസ്മയകരമായ VFX സീക്വൻസുകൾ ചെയ്യുന്നത് ചൈനയിലെ VFX ഡിസൈനിങ് ക്കമ്പനിയായ ബ്ലൂ ഫോക്സ് ഡിസൈൻസ് ആണ്.

ബ്ലൂ ഫോക്സ് ഡിസൈൻസ് തന്നെയാണ് ഈ ചിത്രം ചൈനയിൽ പ്രദർശനത്തിനെത്തിക്കുന്നതും.

ഒരു ഹൊറർ സിനിമയ്ക്ക് ആവശ്യമായ ഇ.എൻ.ജി. (Electronic News Gathering) സാങ്കേതികവിദ്യ ചിത്രീകരണത്തിന് ഉടനീളം ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഹാൻഡ് ഹെൽഡ് ടെക്നിക്സ് പരമാവധി പ്രയോജനപ്പെടുത്തുന്ന ചിത്രമായതിനാൽ ജിമ്മി ജിബ്, ഗിമ്പൽ, സ്റ്റെഡിക്യാം, ക്രെയിൻ എന്നിവ പൂർണമായും ഒഴിവാക്കുകയും, എന്നാൽ അവ ആവശ്യമുള്ള ഷോട്ടുകൾക്കായി ലേറ്റസ്റ്റ് FPV ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.

ചിത്രീകരണ സമയത്ത് ഷോട്ടുകളുടെ സ്റ്റെബിലൈസേഷൻ ഡിജിറ്റലി സ്റ്റെബിലൈസ് ചെയ്യുന്ന ക്യാമറകൾ ഉപയോഗിക്കുന്നതിനൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് വാർപ് സ്റ്റെബിലൈസേഷൻ ടെക്നിക്ക്സും പ്രയോജനപ്പെടുത്തുന്നുണ്ട് ഈ ചിത്രത്തിൽ.

അഭിനയ കളരിയിലൂടെ പ്രാവീണ്യം തെളിയിച്ച, നവാഗതരായ അനവധി അഭിനയ പ്രതിഭകളും, പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ടാവും.

മോഹൻ പുതുശ്ശേരി ഛായാഗ്രഹണവും, മനുകൃഷ്ണ സംഗീത സംവിധാനവും, രതീഷ് കൃഷ്ണൻ കസ്റ്റിങ് & ആക്ടിങ് കൊറിയോഗ്രാഫിയും നിർവഹിക്കുന്നു.Also read: ഇച്ചാക്കയിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്: മമ്മൂട്ടിയെ കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ

രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മലയാള സിനിമയുടെ താരരാജാക്കന്മാരിൽ ഒരാളായ മമ്മൂട്ടിക്ക് എഴുപതാം പിറന്നാൾ. സ്വന്തം സഹോദരങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് മോഹൻലാലിന് മമ്മൂട്ടിയോട്. 'ഇച്ചാക്ക' എന്ന വിളി അതിനുദാഹരണമാണ്. നാല് പതിറ്റാണ്ടുകൾക്കുള്ളിൽ അൻപതിലധികം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

ഒരാൾ നായകനാവുമ്പോൾ, അതിൽ മറ്റൊരാൾ അതിഥി വേഷത്തിലെത്തി. അങ്ങനെയങ്ങനെ കടന്നുപോയ നാളുകൾക്ക്‌ ശേഷം മമ്മുക്കയ്ക്കു നാളെ സപ്തതി. തന്റെ പ്രിയപ്പെട്ട ഇച്ചാക്കയെക്കുറിച്ച്‌ മോഹൻലാൽ ഒരു നീണ്ട കുറിപ്പ് എഴുതിയിരിക്കുന്നു. താണ്ടിയ വഴികളിലൂടെ തിരിഞ്ഞുനോട്ടം നടത്തിയ മോഹൻലാൽ, പ്രിയ സുഹൃത്തായ മമ്മൂട്ടിയിൽ നിന്നും പഠിച്ച പാഠങ്ങളും അയവിറക്കുന്നു. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മോഹൻലാലിന്റെ കുറിപ്പ്: (തുടർന്ന് വായിക്കുക)

Summary: Velleppam director Praveen Raj to direct horror thriller called Virgin
Published by:user_57
First published: