നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മാമാങ്കം കാണാൻ ഷൂട്ടിംഗ് ബ്രേക്ക് ചെയ്ത് 'വെള്ളേപ്പം' സിനിമ സംഘം തിയേറ്ററിൽ

  മാമാങ്കം കാണാൻ ഷൂട്ടിംഗ് ബ്രേക്ക് ചെയ്ത് 'വെള്ളേപ്പം' സിനിമ സംഘം തിയേറ്ററിൽ

  Velleppam movie team watching Mamankam movie on the day of release | മാമാങ്കം സിനിമ കാണാൻ മറ്റൊരു സിനിമയുടെ സംഘം ആദ്യ ദിനം തന്നെ തിയേറ്ററിൽ

  വെള്ളേപ്പം സംഘം മാമാങ്കം കാണാനെത്തിയപ്പോൾ

  വെള്ളേപ്പം സംഘം മാമാങ്കം കാണാനെത്തിയപ്പോൾ

  • Share this:
   മാമാങ്കം സിനിമ കാണാൻ മറ്റൊരു സിനിമയുടെ സംഘം ആദ്യ ദിനം തന്നെ തിയേറ്ററിൽ. വെള്ളേപ്പം എന്ന ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരുമാണ് മാമാങ്കം റിലീസ് ദിവസം തന്നെ തിയേറ്ററിലെത്തിയത്. തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഡേവീസ് തിയേറ്ററിലാണ് ഇവർ എത്തിയത്. റോമയും അക്ഷയ് രാധാകൃഷ്ണനും സംഘത്തിലുണ്ടായിരുന്നു. പതിനെട്ടാം പടിയിൽ അക്ഷയ് മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു.

   ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ നായികാ-നായകന്മാരാക്കി എത്തുന്ന ചിത്രമാണ് വെള്ളേപ്പം. നവാഗതനായ പ്രവീണ് രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്. ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷിഹാബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

   Published by:meera
   First published:
   )}