• HOME
  • »
  • NEWS
  • »
  • film
  • »
  • 'വെള്ളിമൂങ്ങയുടെ' സംവിധായകൻ ജിബു ജേക്കബ് നിർമ്മാതാവ്; ഷോർട്ട് ഫിലിം 'കളം' പുറത്തിറങ്ങി

'വെള്ളിമൂങ്ങയുടെ' സംവിധായകൻ ജിബു ജേക്കബ് നിർമ്മാതാവ്; ഷോർട്ട് ഫിലിം 'കളം' പുറത്തിറങ്ങി

Vellimoonga director Jibu Jacob turns producer for short film Kalam | വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി സിനിമകളുടെ സംവിധായകൻ ജിബു ജേക്കബ് നിർമ്മാതാവായ ഹ്രസ്വചിത്രം

കളം

കളം

  • Share this:
    വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിബു ജേക്കബ് നിർമ്മിക്കുന്ന ഷോര്‍ട്ട് ഫിലിം 'കളം' നടന്‍ ആസിഫ് അലിയുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

    ജിബു ജേക്കബ് എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ വിഷ്‌ണു പ്രസാദ് സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിന്റെ തിരക്കഥ സംഭാഷണം ദീപക് വിജയൻ കാളിപറമ്പിൽ എഴുതുന്നു. സംവിധായകൻ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന 'കളത്തിൽ' പ്രണവ് യേശുദാസ്, ജെറിൻ ജോയ്, ഷിബുക്കുട്ടൻ, ശ്രീകുമാർ, സവിത് സുധൻ എന്നിവര്‍ അഭിനയിക്കുന്നു.



    ഒരു ചീട്ടുകളിയുടെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ പ്രദേശത്തു ഒത്തുകൂടുന്ന ഒരുപറ്റം ചെറുപ്പക്കാരിലൂടെ പുരോഗമിക്കുന്ന കഥാപശ്ചാത്തലമാണ്.

    അജ്‌മൽ സാബു എഡിറ്റിംഗും കിഷൻ മോഹൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ: രാജേഷ് കെ.ആർ., ആർട്ട്: കിഷോർ കുമാർ, മേക്കപ്പ്: സവിത് സുധൻ, സിങ്ക് സൗണ്ട് & മിക്സ്: ഷിബിൻ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാൻ: അജിത് വിഷ്‌ണു, അസ്സോസിയേറ്റ് ഡയറക്ടർ: വിവേക് അയ്യർ, സ്റ്റിൽസ്: ഉണ്ണി ദിനേശൻ, ടൈറ്റിൽ: ശ്യാം കൃഷ്ണൻ, ഡിസൈൻസ്: ഷാൻ തോമസ്.
    Published by:meera
    First published: