നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Indrans | ഇന്ദ്രൻസ് നായകനായ 'വേലുക്കാക്ക' ഡിജിറ്റൽ റിലീസിന്

  Indrans | ഇന്ദ്രൻസ് നായകനായ 'വേലുക്കാക്ക' ഡിജിറ്റൽ റിലീസിന്

  Velukkakka movie starring Indrans is up for digital release | ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'വേലുക്കാക്ക'

  വേലുക്കാക്ക

  വേലുക്കാക്ക

  • Share this:
   ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' ജൂലൈ ആറിന് സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസാകുന്നു.

   സാജു നവോദയ (പാഷാണം ഷാജി), ഷെബിന്‍ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ. പി., വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

   എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. സത്യന്‍ എം. എ. തിരക്കഥയും സംഭാഷണവുമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്ക്കോ എന്നിവര്‍ സംഗീതം പകരുന്നു.

   എഡിറ്റര്‍- ഐജു എം. എ., എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, പോള്‍ കെ., സോമന്‍ കുരുവിള, പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍- ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസെെനര്‍- പ്രകാശ് തിരുവല്ല, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം- ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം, അസോസിയേറ്റ് ഡയറക്ടര്‍- വിനയ് ബി. ഗീ വര്‍ഗ്ഗീസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പരസ്യകല- സജീഷ് എം. ഡിസെെന്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.   സാറാസ് ജൂലൈ അഞ്ചിന്

   അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രം ജൂലൈ അഞ്ചിന് റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ്.

   സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

   കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം പൂര്‍ണമായി സുരക്ഷ ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

   വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

   Summary: Velukkakka, the movie starring Indrans in the lead, is slated for a digital release on July 6
   Published by:user_57
   First published:
   )}