• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES VETERAN FEMALE ACTOR P K KANCHANA NO

മലയാള സിനിമയിലെ മറ്റൊരു മുത്തശ്ശി സാന്നിധ്യം കൂടി മറഞ്ഞു; കാഞ്ചന ഇനി ഓർമ്മ

Veteran female actor P.K. Kanchana no more | മുതിർന്ന താരം പി.കെ. കാഞ്ചന ഇനി ഓർമ്മ. 89 വയസ്സായിരുന്നു

പി.കെ. കാഞ്ചന

പി.കെ. കാഞ്ചന

  • Share this:
    ആലപ്പുഴ: മലയാള സിനിമക്ക് മറ്റൊരു മുത്തശ്ശി സാന്നിധ്യം കൂടി നഷ്ടമായി. മുതിർന്ന താരം പി.കെ. കാഞ്ചന ഇനി ഓർമ്മ. 89 വയസ്സായിരുന്നു. നാടക-സിനിമാ രംഗങ്ങളിൽ തന്റെ സാന്നിധ്യം തെളിയിച്ച കാഞ്ചന സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയാണ്. ഭർത്താവ് സിനിമ-നാടക നടനായ കുണ്ടറ ഭാസി. പ്രമുഖ നാടക സംഘമായ കലാനിലയത്തിൽ നിന്നും 1950ൽ പുറത്തു വന്ന പ്രസന്നയിലൂടെ സിനിമ പ്രവേശം. രാഗിണി, പാപ്പുക്കുട്ടി ഭാഗവതർ, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവരായിരുന്നു ഇതിലെ മറ്റു താരങ്ങൾ.

    വിവാഹ ശേഷം സിനിമാ മേഖലയിൽ നിന്നും മാറി നിന്ന കാഞ്ചന, പതിറ്റാണ്ടുകൾക്ക് ശേഷം ഓലപ്പീപ്പി എന്ന ചിത്രത്തിൽ ബിജു മേനോന്റെ മുത്തശ്ശിയുടെ വേഷം ചെയ്തായിരുന്നു മടങ്ങി വരവ്. 2016ൽ ആയിരുന്നു ഇത്. ഈ കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാഞ്ചനയെ തേടിയെത്തി. കെയര്‍ ഓഫ് സൈറാ ബാനു, ക്രോസ് റോഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നാടക രംഗത്ത് ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന്‍ പി.ദേവ് എന്നിവര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
    First published:
    )}