കെ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ അജിനിത്യ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'വേട്ടനഗരം' എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കടവന്ത്ര വിസ്മയില്‍ വച്ച് സംവിധായകന്‍ എം. പത്മകുമാര്‍ നിര്‍വഹിച്ചു.
ഒക്ടോബർ അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അനില്‍ വിജയ്, പ്രൊജക്റ്റ് ഡിസൈനർ കൃഷ്ണകുമാര്‍ (കിച്ചു), പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ജാവേദ് ചേമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗിരീഷ് സത്യ, സംഗീതം ഹന്നാ അലീസ എന്നിവരാണ്.
ഒരു ഹർത്താൽ രാത്രിയിൽ അപരിചിതമായ ഒരു നഗരം ക്രോസ്സു ചെയ്യേണ്ടിവരുന്ന ഒരു പെൺകുട്ടി നേരിടുന്ന സംഘർഷഭരിതമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ആദ്യമായി ഒരു ട്രാൻസ്‍ജെൻറർ സംഗീത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. എറണാകുളമാണ് ലൊക്കേഷൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.