HOME /NEWS /Film / 'കുരുതിയിൽ' നിന്നും വേട്ടമൃഗം ഗാനം പുറത്തിറങ്ങി; ചിത്രം ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിൽ

'കുരുതിയിൽ' നിന്നും വേട്ടമൃഗം ഗാനം പുറത്തിറങ്ങി; ചിത്രം ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിൽ

കുരുതി

കുരുതി

Vetta song from Kuruthi movie is out | വേട്ടമൃഗം... എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

  • Share this:

    പൃഥ്വിരാജ് നായകനായ കുരുതി സിനിമയിലെ ഗാനം പുറത്തിറങ്ങി. സിയ ഉൾ ഹഖ്, രശ്മി സതീഷ് എന്നിവർ പാടി, റഫീക്ക് അഹമ്മദ് രചന നിർവഹിച്ച ഗാനം ഈണമിട്ടിരിക്കുന്നത് ജേക്സ് ബിജോയ്, പ്രവീൺ കുരുവിള നൈനാൻ എന്നിവർ ചേർന്നാണ്. ചിത്രം ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. വേട്ടമൃഗം... എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

    കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!’ എന്ന ടാഗ് ലൈനോടെ ശ്രദ്ധ നേടിയ സിനിമയാണ് 'കുരുതി'. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്.

    പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

    ' isDesktop="true" id="420739" youtubeid="2hMgjhFnB_M" category="film">

    അനിഷ്‌ പള്ളിയാലിന്റേതാണ് കഥ. അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌. കോസ്റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്‌ അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ്‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ ആൻഡ് ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ.

    നിലവിൽ തെലങ്കാനയിൽ മോഹൻലാൽ ചിത്രം 'ബ്രോ ഡാഡി'യുടെ തിരക്കിലാണ് സംവിധായകന്റെ റോളിലെ പൃഥ്വിരാജ്. മലയാള സിനിമയുടെ 'ബ്രോഡാഡി' അഥവാ ചേട്ടച്ഛനായി ഒരിക്കൽക്കൂടി മോഹൻലാലിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കൂടുതലും ഇൻഡോർ സാധ്യതയുള്ള ചിത്രം ഒരുവിധത്തിലും കേരളത്തിൽ നടത്താൻ കഴിയാതെ വന്നതോടെയാണ് തെലങ്കാനയിലേക്ക് പറിച്ചു നട്ടത്.

    മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

    Summary: Song from Prithviraj starring Kuruthi has been out on YouTube. The film is set for a release via Amazon Prime on August 11. The movie from debutant Manu Varrier is produced by Supriya Menon under the banner of Prithviraj Productions. This is the second Prithviraj movie to go for a digital release

    First published:

    Tags: Kuruthi movie, Prithviraj, Supriya Menon