HOME » NEWS » Film » MOVIES VEYILMARANGAL MOVIE TRAILER IS OUT MM

ഷാങ്ഹായ് മേളയില്‍ മലയാളത്തിന് അഭിമാനമായ വെയിൽമരങ്ങൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

Veyilmarangal movie trailer is out | ഡോ: ബിജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായ ചിത്രമാണ് വെയിൽമരങ്ങൾ

News18 Malayalam | news18-malayalam
Updated: December 5, 2019, 4:05 PM IST
ഷാങ്ഹായ് മേളയില്‍ മലയാളത്തിന് അഭിമാനമായ വെയിൽമരങ്ങൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
ട്രെയ്‌ലറിലെ ദൃശ്യം
  • Share this:
ഷാങ്ഹായ് ചലച്ചിത്ര മേളയിൽ മലയാള സിനിമക്ക് എക്കാലവും ഓർക്കാനുള്ള നേട്ടവുമായെത്തിയ വെയിൽമരങ്ങൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഡോ: ബിജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായ ചിത്രം മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന നേട്ടമാണ് മലയാളത്തിന് സമ്മാനിച്ചത്. 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്ക്കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.

മൂന്നു മിനിറ്റോളം നീളുന്ന ട്രെയ്‌ലറിൽ ജീവൻ തുടിക്കുന്ന ഫ്രയിമുകൾ പ്രധാന ഹൈലൈറ്റാണ്. അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമ്മിച്ച വെയിൽമരങ്ങൾ ഹിമാചൽപ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിൽ ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്.

സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർദ്ധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

First published: December 5, 2019, 4:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories