• HOME
 • »
 • NEWS
 • »
 • film
 • »
 • Victim movie | നാടിനെ നടുക്കിയ പീഡന കേസിന്റെ അന്വേഷണ കഥയുമായി മലയാള ചിത്രം 'വിക്‌ടിം'

Victim movie | നാടിനെ നടുക്കിയ പീഡന കേസിന്റെ അന്വേഷണ കഥയുമായി മലയാള ചിത്രം 'വിക്‌ടിം'

മലയാളത്തിലും തമിഴിലുമായി സത്യനാഥ് സംവിധാനം ചെയ്യുന്ന 'വിക്‌ടിം' ഏപ്രിൽ മാസം ഷൂട്ടിങ്ങ് ആരംഭിക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പീഡന ഗൂഢാലോചന കഥയുമായി ഒരു മലയാള സിനിമ. "ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായോ ഏതെങ്കിലും സംഭവങ്ങളുമായോ ഈ സിനിമയുടെ കഥക്കോ കഥാപാത്രങ്ങൾക്കോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ, അത് തികച്ചും യാദൃശ്ചികം മാത്രമാണ്" എന്ന ഡിസ്ക്ലെയ്മർ മുന്നറിയിപ്പും 'വിക്‌ടിം' എന്ന ചിത്രം നൽകുന്നുണ്ട്.

  സിനിമാ രംഗത്തെയും ലോകത്താകമാനമുള്ള മലയാളികളെയും ഒട്ടാകെ നടുക്കിയ ഞെട്ടിക്കുന്ന പീഢന ഗൂഢാലോചനാ സംഭവ വികാസങ്ങളുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്തുന്നതിനായി മറ്റൊരു ഇന്റലിജൻസ് വിങ്ങിലെ ഡിറ്റക്ടീവ് ഓഫീസേഴ്സായ ക്യാപ്റ്റൻ അജയഘോഷും യാമിനി വർമ്മയും സംഘവും ഡൽഹിയിൽ നിന്നും എത്തുന്നു. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിന് സമാന്തരമായി, പോലീസ് ഡിപ്പാർട്ട്മെന്റിലുള്ളവരുടെ പിന്തുണയും എതിർപ്പും ഒരേസമയം ഏറ്റെടുത്ത്, ഇവർ നടത്തുന്ന അന്വേഷണത്തിൽ വെല്ലുവിളികൾ വളരെ ഏറെയായിരുന്നു. കണ്ടെത്തേണ്ടത് ഇരുൾ മൂടിക്കിടക്കുന്ന യഥാർത്ഥ സത്യങ്ങളാണ്.

  "എന്താണ് ശരിക്കും നടന്ന ഗൂഡാലോചന? യഥാർത്ഥത്തിൽ നടി പീഡനത്തിന് ഇരയായിട്ടുണ്ടോ? പീഡനം നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സംഭവിച്ച കാര്യങ്ങൾ? പീഢനത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ? പീഢന ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആരൊക്കെ? കോടികളുടെ കൊട്ടേഷൻ ഇടപാടുകൾ ഈ സംഭവത്തിലുണ്ടോ?
  പിന്നണിയിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാഡം, സംവിധായകൻ, നിർമ്മാതാവ്, VIP, രാഷ്ട്രീയ നേതാവ് തുങ്ങിയവർ യഥാർത്ഥത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവർ ആരൊക്കെയാണ്? ശരിക്കും ആരാണ് ഈ ദുരന്തത്തിലെ യഥാർത്ഥ 'ഇര' അഥവാ 'ഇരകൾ? പുനഃരന്വേഷണത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടോ? രാഷ്ട്രീയക്കാർക്കും പോലീസിനും ഈ കേസിൽ പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ അവ എന്തെല്ലാം? ഇത്രയും കാര്യങ്ങൾ കണ്ടെത്തിഎല്ലാ ദുരൂഹതകൾക്കും ഉത്തരം കണ്ടെത്തുകയാണ് ഈ സിനിമയിലൂടെ," എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

  ചിത്രം എറണാംകുളം, തിരുവനന്തപുരം, മൂന്നാർ, ഗോവ, ബാംഗ്ളൂർ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്നു. മലയാളത്തിലും തമിഴിലുമായി സത്യനാഥ് സംവിധാനം ചെയ്യുന്ന 'വിക്‌ടിം' ഏപ്രിൽ മാസം ഷൂട്ടിങ്ങ് ആരംഭിക്കും. ന്യൂക്ലിയർ മീഡിയ കമ്പനിയാണ് നിർമ്മാണം.  Also read: ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ട്' ഡിജിറ്റൽ റിലീസിന്

  ദുൽഖർ സൽമാൻ (Dulquer Salmaan) നായകനും നിർമ്മാതാവുമാകുന്ന ചിത്രം 'സല്യൂട്ട്' (Salute) ഡയറക്റ്റ് ഒ.ടി.ടി. റിലീസിന് (direct OTT release) തയാറെടുക്കുന്നു. റോഷൻ ആൻഡ്രൂസ് (Roshan Andrews) സംവിധാനം ചെയ്ത ചിത്രം 'സോണി ലിവ്' (Sony Liv) പ്രദർശനത്തിനെത്തിക്കും.

  ദുൽഖർ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13 ന് തിയെറ്ററുകളിൽ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ കേരളത്തിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവും ഒമിക്രോൺ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

  സോണി ലിവിൽ ചിത്രം നേരിട്ട് റിലീസ് ചെയ്യാൻ ടീം തീരുമാനിച്ചതായി ഇപ്പോൾ സ്ഥിരീകരണം ലഭിച്ചു. ചിത്രം ഈ മാസം സ്ട്രീം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ദുൽഖർ നിർമ്മിക്കുന്ന സല്യൂട്ട്, ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മനോജ് കെ. ജയൻ, വിജയരാഘവൻ, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
  Published by:user_57
  First published: