ഒരിക്കൽക്കൂടി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മ ദിനം; 'മേജർ' വീഡിയോ പുറത്തിവിട്ട് അണിയറക്കാർ
Video from Major, a movie in the memory of Major Sandeep Unnikrishnan, drops on his death anniversary | നായകന്റെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. അദിവി ശേഷ് ആണ് നായകൻ

മേജർ
- News18 Malayalam
- Last Updated: November 27, 2020, 10:36 AM IST
മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ജവാൻ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ ജീവിത കഥയുമായി വരുന്ന ചിത്രം 'മേജറിന്റെ' അണിയറയിൽ നിന്നുമുള്ള വീഡിയോ പുറത്തിറങ്ങി. നായകന്റെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മേജർ 2021 സമ്മറിൽ റിലീസ് ചെയ്യാനാണ് പ്ലാൻ.
2008 ലെ 26/11 ആക്രമണത്തിൽ മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻ.എസ്.ജി. കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. അദ്ദേഹത്തെ രാജ്യം അശോകൻ ചക്ര നൽകി ആദരിച്ചു. അദിവി ശേഷ് നായക കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയ്ക്കായി കരാർ ഒപ്പിട്ടത് മുതൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനമ്മമാരെ കാണുന്നതുവരെയുള്ള അനുഭവം നായകൻ ഒരു വീഡിയോയിൽ വിവരിച്ചു. (വീഡിയോ ചുവടെ)
"അദ്ദേഹം എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ഞങ്ങൾ ഈ ചിത്രത്തിലൂടെ പറയുന്നത്," അദിവി ശേഷ് പറഞ്ഞു.
ശശി കിരൺ ടിക്ക സംവിധാനം ചെയ്ത സിനിമയിൽ ശോഭിത ധുലിപാലിയ, സായീ മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
സോണി പിക്ചേഴ്സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിൻറെ ജി.എം.ബി. എന്റർടൈൻമെന്റ്, എ പ്ലസ് എസ് മൂവീസ് എന്നിവരുടെ സംയുക്ത നിർമ്മാണമാണ്.
2008 ലെ 26/11 ആക്രമണത്തിൽ മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻ.എസ്.ജി. കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. അദ്ദേഹത്തെ രാജ്യം അശോകൻ ചക്ര നൽകി ആദരിച്ചു.