നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Drishyam | പ്രഭാകറിന്റെയും ഗീതയുടെയും മകനല്ല വരുൺ! ദൃശ്യം 3ന് ക്ളൈമാക്സുമായി യുവാവ്

  Drishyam | പ്രഭാകറിന്റെയും ഗീതയുടെയും മകനല്ല വരുൺ! ദൃശ്യം 3ന് ക്ളൈമാക്സുമായി യുവാവ്

  Video of a young man with a quirky climax for Drishyam 3 | ദൃശ്യം 3ന് രസകരമായ ക്ളൈമാക്സുമായി യുവാവ്. വീഡിയോ ശ്രദ്ധേയമാവുന്നു

  ദൃശ്യം 3 ക്ളൈമാക്സുമായി യുവാവ്

  ദൃശ്യം 3 ക്ളൈമാക്സുമായി യുവാവ്

  • Share this:
   ഒരു മൂന്നു കൊല്ലത്തെ കാത്തിരിപ്പ് കഴിഞ്ഞാൽ ഒരുപക്ഷെ ദൃശ്യം മൂന്നാം ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തും. സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഭാഗത്തെ കടത്തിവെട്ടുന്ന രണ്ടാം ഭാഗമായിരുന്നു ദൃശ്യം 2. അവസാന ഷോട്ട് വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമാണിത്.

   അന്നത്തെ കഥാനായകൻ ജോർജ്കുട്ടി ഇപ്പോൾ സിനിമാശാലയുടെ മുതലാളിയും ചലച്ചിത്ര നിർമ്മാതാവുമൊക്കെയായി മാറിയിരിക്കുന്നു. മക്കൾ വലുതായി. ചുമതലകൾ മാറി. പക്ഷെ ആ കേസ് ഇന്നും മാറാതെ, അതേ അവസ്ഥയിൽ തന്നെ നിലകൊള്ളുന്ന അവസ്ഥയിലാണ്.

   അത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ തിരക്കഥ ഒരുക്കുമ്പോൾ ഒട്ടേറെ ഘടകങ്ങൾ തിരക്കഥാകൃത്തിനും സംവിധായകനും പരിഗണിക്കേണ്ടതായി ഉണ്ട്.

   ജോർജ്കുട്ടി മറ്റു മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വീട്ടിൽ എന്ത് നടക്കുന്നു, അവിടെ നിന്നും കേസിനു തുമ്പു കിട്ടാനാകുമോ എന്ന തത്രപ്പാടിലാണ് പോലീസ്. എന്നാൽ ജോർജ് കുട്ടി അയാളുടെ ജീവിതത്തിന്റെ ശിഷ്‌ടകാലം സംഭവിക്കാൻ സാധ്യതയുള്ള വരുംവരായ്കകളെ കുറിച്ചോർത്ത് അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തുന്നു എന്ന തരത്തിലെ ചിന്ത പൊലീസിന് പോലും ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം.

   എന്നാൽ ദൃശ്യം 3 എന്താവും എന്ന ചിന്ത പ്രേക്ഷകർക്കും ഉണ്ടാവും. രസകരമായ ദൃശ്യം 3 ക്ളൈമാക്സുമായി വരികയാണ് ഒരു യുവാവിവിടെ. വരുൺ പ്രഭാകർ, പ്രഭാകറിന്റെയും ഗീതയുടെയും മകനല്ല എന്നാണു ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. കൂടാതെ കോൺസ്റ്റബിൾ സഹദേവനും ഒരു രംഗം ഈ 'തിരക്കഥയിൽ' ഉണ്ട്. നർമ്മത്തിൽ ചാലിച്ച രസകരമായ അവതരണമാണ് ഈ വീഡിയോയിൽ. വീഡിയോ ചുവടെ:
   ഫോറൻസിക് ഡോക്ടർ, കോട്ടയത്തെ ഫോറൻസിക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ജീത്തു ജോസഫ് തിരക്കഥയിലേക്കു പ്രവേശിച്ചത്. സിനിമയിലേതു പോലെ സി.സി.ടി.വി. ഇല്ലാത്ത കാര്യാലങ്ങളുടെ മൂലകൾ ഇപ്പോഴുമുണ്ട്.

   കഥ മുഴുവനും അതുമായി ബന്ധമുള്ളവരുടെ മുന്നിൽ വായിച്ചു കേൾപ്പിച്ച ശേഷമാണ് ജീത്തു ജോസഫ് മുന്നോട്ടു പോയത്. ഒരു സാധാരണക്കാരൻ ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ അതിൽ എന്തുമാത്രം വിശ്വാസ്യത ഉണ്ടാവും എന്ന സംശയം സംവിധായകനും ഉണ്ടായി. അതിനുള്ള മറുപടിയും ജീത്തു അപ്പോൾ തന്നെ നേടിയിരുന്നു.

   പെട്ടെന്നൊരുനാൾ ഒരാൾ ഇത്രയുമെല്ലാം ചെയ്യാൻ സാധ്യതയില്ലെങ്കിലും വർഷങ്ങളുടെ ശ്രമഫലമായി, ഒരാളുമായി ബന്ധം സ്ഥാപിച്ച്, ഇതെല്ലം നടത്തിയെടുക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു അവരുടെ മറുപടി.

   ക്ളൈമാക്സിൽ തിരക്കഥാകൃത്തിന്റെ വേഷം ചെയ്ത സായ് കുമാറിന്റെ വിവരണമാണ് കഥയിലെ ജോർജ്കുട്ടി എന്ന നാലാം ക്‌ളാസ്സുകാരന്റെ ജീനിയസ് പുറത്തുവിടുന്നത്.

   Summary: With Drishyam franchise presenting an excellent sequel, all eyes are on a possible third part for the Mohanlal-Jeethu Jospeh magnum opus. Come what may, a young man is seen presenting a quirky ending to the all time best crime thriller in Malayalam cinema
   Published by:user_57
   First published:
   )}