• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കടാ;' മകനെ പഠിപ്പിക്കാനിരിക്കുന്ന വീഡിയോയുമായി ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ

Video of Jayasurya teaching his son on Instagram | വിഡിയോയിൽ ജയസൂര്യയെ കാണാൻ ആവില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഉണ്ട്

news18india
Updated: July 27, 2019, 6:11 PM IST
'കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കടാ;' മകനെ പഠിപ്പിക്കാനിരിക്കുന്ന വീഡിയോയുമായി ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ
Video of Jayasurya teaching his son on Instagram | വിഡിയോയിൽ ജയസൂര്യയെ കാണാൻ ആവില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഉണ്ട്
news18india
Updated: July 27, 2019, 6:11 PM IST
തിരക്കൊഴിഞ്ഞാൽ ജയസൂര്യ കുടുംബത്തോടൊപ്പമാണ്. യാത്ര പോയും, മക്കളോടൊപ്പം കളിച്ചും, ചിലപ്പോ ഫാഷൻ ഡിസൈനർ കൂടിയായ ഭാര്യ സരിതക്കൊപ്പം സമയം ചിലവഴിച്ചുമൊക്കെ ഒപ്പം കൂടാറുണ്ട് ജയസൂര്യ. ഇപ്പോൾ താരം വന്നിരിക്കുന്നത് രസകരമായ ഒരു വിഡിയോയുമായാണ്. മകൻ അദ്വൈതിനെ പഠിക്കാൻ സഹായിക്കുന്ന അച്ഛനായാണ് ജയസൂര്യ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. പുതിയ ഇൻസ്റ്റാഗ്രാം വിഡിയോയാണ് സംഭവം.

വിഡിയോയിൽ ജയസൂര്യയെ കാണാൻ ആവില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഉണ്ട്. മകൻ അദ്വൈത് മലയാളം പഠിക്കാൻ ഇരിക്കുന്ന വേളയിൽ പകർത്തിയ വീഡിയോയാണിത്.



 


Loading...




View this post on Instagram




 

Padippist Of the year Award goes to.....


A post shared by actor jayasurya (@actor_jayasurya) on






പഠിച്ചാൽ അച്ഛൻ അതിനുള്ള പാരിതോഷികം തരും എന്ന് പ്രതീക്ഷിക്കുന്ന മകന് 'കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കടാ' എന്നാണ് നിർദ്ദേശം. മക്കളുടെ പഠന കാര്യത്തിൽ കർക്കശക്കാരനായ അച്ഛനാണ് താൻ എന്ന് തെളിയിക്കും വിധമാണ് ജയസൂര്യയുടെ ശബ്ദ ശകലങ്ങൾ.

മകൻ അദ്വൈത് പല ജയസൂര്യ ചിത്രങ്ങളിലും താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര നിർമ്മാണത്തിലും അദ്വൈത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ വച്ച് കഴിഞ്ഞ വർഷം നടന്ന ചലച്ചിത്രമേളയിൽ ജയസൂര്യയുടെ മകൻ അദ്വൈതിന്റെ ഹ്രസ്വചിത്രം 'കളർഫുൾ ഹാൻഡ്‌സ്' പ്രദർശിപ്പിച്ചിരുന്നു.

First published: July 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...