നിക്കി ഗിൽറാണിയുടെ ബാറ്റിംഗ്, നേഹ സക്സേനയുടെ ക്യാച്ച്; ധമാക്ക സെറ്റ് ഇപ്പൊ ഇങ്ങനെ

Video of Nikki Galrani and Neha Saxena playing cricket on the sets of Dhamakka | ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ മുഹൂർത്തം പ്രേക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുകയാണ് സംവിധായകൻ

news18-malayalam
Updated: September 3, 2019, 4:20 PM IST
നിക്കി ഗിൽറാണിയുടെ ബാറ്റിംഗ്, നേഹ സക്സേനയുടെ ക്യാച്ച്; ധമാക്ക സെറ്റ് ഇപ്പൊ ഇങ്ങനെ
ക്രിക്കറ്റ് കളിക്കിടയിൽ നിക്കിയും നേഹയും
  • Share this:
ബൗൾ ചെയ്യുന്ന സംവിധായകൻ, ബാറ്റ് ചെയ്യുന്ന നായിക, വിക്കറ്റിന് പിറകെക്യാച്ച് എടുത്തു മറ്റൊരു നായിക. ധമാക്ക സെറ്റിലെ രസകരമായ കാഴ്ചയാണിത്. പന്തെറിയുന്നത് സംവിധായകൻ ഒമർ ലുലു. ബാറ്റിങ്ങിന് നിക്കി ഗിൽറാണിയും വിക്കറ്റ് കീപ്പിങ്ങിനു നേഹാ സക്സേനയും.

ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ മുഹൂർത്തം പ്രേക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുകയാണ് സംവിധായകൻ. ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുൺ നായക വേഷം ചെയ്യുന്ന ചിത്രമാണിത്. ഇവരെക്കൂടാതെ മുകേഷ്, ഉർവശി എന്നിവരും വേഷമിടുന്നുണ്ട്. വില്ലനായി തരികിട സാബു എത്തും.
 
View this post on Instagram
 

@nikkigalrani x @nehasaxenaofficial 😂😂


A post shared by OMAR LULU (@omar_lulu_) on


സ്കൂൾ, കോളേജ് ചുറ്റുപാടുകൾ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രം എന്നാണ് സംവിധായകൻ നൽകിയ സൂചന. ഫസ്റ്റ് ലുക് പോസ്റ്ററിൽ നൽകിയ 2019 റൈസിംഗ് സൂണ്‍ എന്ന വാചകം ഒരു റേസിംഗ് മൂവി ആണോ എന്ന സൂചനയും നല്‍ക്കുന്നുണ്ട്. വൈറല്‍ ഹിറ്റും വിവിധ ഭാക്ഷകളില്‍ ഒരേ സമയം പുറത്തിറങ്ങി മ്യൂസിക്ക് ഹിറ്റായ അഡാര്‍ ലവ്നു ശേഷം എത്തുന്ന ഈ ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീതം.

ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയ ചിത്രത്തിന്റെ നിർമ്മാതാവ് എം.കെ. നാസർ ആണ്. ക്യാമറ: സിനോജ് പി അയ്യപ്പന്‍, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാഷ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. എഡിറ്റര്‍: ദിലീപ് ഡെന്നീസ്.

First published: September 3, 2019, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading