• HOME
  • »
  • NEWS
  • »
  • film
  • »
  • 'പ്രിത്തിരാജിന്റെ ജിൻമാ കാണണം'; കുഞ്ഞു പൃഥ്വിരാജ് ഫാനിന്റെ വീഡിയോ വൈറലാവുന്നു

'പ്രിത്തിരാജിന്റെ ജിൻമാ കാണണം'; കുഞ്ഞു പൃഥ്വിരാജ് ഫാനിന്റെ വീഡിയോ വൈറലാവുന്നു

Video of this little Prithviraj fan goes viral in social media | പൃഥ്വിരാജിന്റെ 'കടുത്ത ആരാധകന്റെ' വീഡിയോ വൈറൽ

പൃഥ്വിരാജും ആരാധകനും

പൃഥ്വിരാജും ആരാധകനും

  • Last Updated :
  • Share this:
    സൂപ്പർ സ്റ്റാർ ഹരീന്ദ്രനും അയാളുടെ ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിളയും. താരാരാധനയുടെ രണ്ടു തലങ്ങൾ പറഞ്ഞ പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ. ഹരീന്ദ്രനായെത്തിയത് പൃഥ്വിരാജും, കുരുവിളയായത് സുരാജ് വെഞ്ഞാറമൂടും.

    എന്നാൽ യഥാർത്ഥ ജീവിതത്തിലെ ഒരു പൃഥ്വിരാജ് ആരാധനയുടെ നേർചിത്രമാണ് ഈ വീഡിയോ. വിഡിയോയിൽ ഉള്ള ആൾ ഒരു പക്ഷെ ഇപ്പോഴും ആരുടെയെങ്കിലും ഒക്കത്തിരുന്നാവും ഒരു പൃഥ്വിരാജ് ചിത്രം കണ്ടിരിക്കുക. അത്രയും കുഞ്ഞാണ്. കരച്ചിലടക്കാനാവാത്ത അവസ്ഥയിലാണ് ഈ ആരാധകൻ. കാരണം ഇത്രയേയുള്ളൂ. പ്രിത്തിരാജിന്റെ ജിൻമാ കാണണം! അതെ, പൃഥ്വിരാജിന്റെ സിനിമ കണ്ടാൽ തീരാവുന്ന പ്രശ്നമേ കുഞ്ഞിനുള്ളൂ. പിന്നെ 'പ്രിത്തിരാജിന്റെ' പാട്ടും കേൾക്കണം.

    മോഹൻലാലിൻറെ സിനിമാ മതിയോ എന്നുള്ള ചോദ്യത്തിന് ഒന്ന് പ്രതികരിക്കാൻ പോലും തയാറല്ല ഈ കുട്ടി ആരാധകൻ.

    ഇനി ഇപ്പൊ പൃഥ്വിരാജ് അടുത്ത ചിത്രത്തിനായി മെലിഞ്ഞുണങ്ങിയതും, അതിലും അപ്പുറമുള്ള നിലയിൽ എത്താൻ തയാറെടുക്കുന്നത്തതും, രാജ്യം വിട്ടതുമെല്ലാം അറിഞ്ഞാൽ ഇദ്ദേഹം എങ്ങനെ പ്രതികരിക്കുമോ ആവോ!

    First published: