നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Aaro movie | ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ; 'ആരോ' സിനിമയിലെ വീഡിയോ ഗാനം

  Aaro movie | ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ; 'ആരോ' സിനിമയിലെ വീഡിയോ ഗാനം

  റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന ഗാനം

  ആരോ

  ആരോ

  • Share this:
   ജോജു ജോർജ്ജ് (Joju George), കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം 'ആരോ' (Aaro) എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സംഗീത സംവിധായകൻ ബിജിബാലിന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് സന്നിധാനൻ, ദേവദത്ത് ബിജിബാൽ, മധു പോൾ എന്നിവർ ആലപിച്ച 'ഈ ചെണ്ട കലക്കൻ ചെണ്ട...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

   സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്,
   സുനിൽ സുഖദ, ഹരീഷ് പേങ്ങൻ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ, അനീഷ്യ, നിയുക്ത എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

   വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു. ക്യാമറ-മാധേഷ്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിബാൽ, എഡിറ്റർ- നൗഫൽ,
   പ്രൊഡക്ഷൻ കൺട്രോളർ- താഹീർ മട്ടാഞ്ചേരി, കല- സുനിൽ ലാവണ്യ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- പ്രദീപ് കടകശ്ശേരി, സ്റ്റിൽസ്- സമ്പത്ത് നാരായണൻ, പരസ്യകല- എല്ലി മീഡീയ, ഓഫീസ് നിർവ്വഹണം- അശോക് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ- ബാബു, അസിസ്റ്റന്റ് ഡയറക്ടർ- സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ, പ്രൊഡക്ഷൻ മാനേജർ- പി.സി. വർഗ്ഗീസ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.   Also read: മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി; 'പാപ്പൻ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

   സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) സംവിധാനം ചെയ്യുന്ന 'പാപ്പന്‍' (Paappan) എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സൈന മൂവീസില്‍ റിലീസായി. ചുണ്ടില്‍ ഒരു സിഗററ്റും കത്തിച്ച്‌വെച്ച് ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പന്‍' മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം.
   Published by:user_57
   First published: