സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ സിനിമ 'ഗ്രഹണത്തിലെ' വീഡിയോ ഗാനം പുറത്തിറങ്ങി

Video song from the movie Grahanam released | യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ്

News18 Malayalam | news18-malayalam
Updated: September 19, 2020, 11:11 PM IST
സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ സിനിമ 'ഗ്രഹണത്തിലെ' വീഡിയോ ഗാനം പുറത്തിറങ്ങി
'ഗ്രഹണം' ഗാനത്തിൽ നിന്നും
  • Share this:
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ശ്രീനന്ദിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുതുമുഖ സംവിധായകൻ ആനന്ദ് പാഗ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ സിനിമയാണ് ഗ്രഹണം. ചിത്രത്തിലെ വെണ്മുകിലായി... എന്ന ഗാനം പുറത്തിറങ്ങി. ലിങ്കു അബ്രഹാമിന്റെ വരികൾക്ക് അനന്ത്കുമാർ ജി. സംഗീതം നൽകിയിരിക്കുന്നു. ആലാപനം കെ.എസ്. ഹരിശങ്കർ.

ഏകപാത്ര കേന്ദ്രീകൃതമായി നീങ്ങുന്ന പതിവ് ത്രില്ലർ സ്വഭാവത്തിൽ നിന്നും മാറിയുള്ള തിരക്കഥാ ശൈലിയാണ് ഗ്രഹണത്തിൽ സ്വീകരിച്ചിരിക്കുന്നത്. ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും, മനോഹരമായ പാട്ടുകളിലൂടെയും, ലളിതമായ നർമ്മത്തിലൂടെയും, സാന്ദ്രമായ വൈകാരിക സന്ദർഭങ്ങളിലൂടെയും വ്യത്യസ്തവും രസകരവുമായ ഒരു ചിത്രം കാഴ്ചവയ്ക്കാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.



ഗ്രഹണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത് ഫഹദ് ഫാസിലാണ്. ചിത്രത്തിന്റെ മുഖ്യഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സിംഗപ്പൂരിലാണ്. സിംഗപ്പൂരിലെ തിയേറ്റർ - ടിവി മേഖലയിൽ ജനപ്രീതി നേടിക്കഴിഞ്ഞ ജിബു ജോർജ്, ദേവിക ശിവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജയറാം നായർ, സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം പ്രമുഖ യൂട്യൂബർമാരായ സൂരജ്, ആൻ (വി ആർ എ സംഭവം ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് വിമൽ ദേവ് ഛായാഗ്രഹണവും 'മിന്നൽ മുരളി', 'ലവ് ആക്ഷൻ ഡ്രാമ' എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച അജ്മൽ സാബു ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

കെ.എസ്. ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, വൈഷ്ണവി കണ്ണൻ എന്നിവർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
Published by: meera
First published: September 19, 2020, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading