• HOME
 • »
 • NEWS
 • »
 • film
 • »
 • Kannadi movie | കളമെഴുത്തും പാട്ടുമായി 'കണ്ണാടി' സിനിമയിലെ ഗാനം പുറത്തിറങ്ങി

Kannadi movie | കളമെഴുത്തും പാട്ടുമായി 'കണ്ണാടി' സിനിമയിലെ ഗാനം പുറത്തിറങ്ങി

ജനുവരി 21-ന് 'കണ്ണാടി' പ്രദർശനത്തിനെത്തുന്നു

കണ്ണാടി

കണ്ണാടി

 • Share this:
  സിദ്ധിഖ് (Sidhique), രാഹുൽ മാധവ് (Rahul Madhav), രചന നാരായണൻകുട്ടി (Rachana Narayanankutty) എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി. രാജന്‍ സംവിധാനം ചെയ്യുന്ന 'കണ്ണാടി' (Kannadi movie) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

  മുരുകൻ കാട്ടാക്കട എഴുതി സതീഷ് വിനോദ് സംഗീതം പകർന്ന് ശാന്താ ബാബു, വി.ടി. മുരളി എന്നിവർ ആലപിച്ച 'നന്ദികേശൻ കുലത്തിൽ...' എന്ന ഗാനമാണ് റിലീസായത്. ജനുവരി 21-ന് 'കണ്ണാടി' പ്രദർശനത്തിനെത്തുന്നു. സുധീർ കരമന, വിജയരാഘവൻ, റോഷൻ ബഷീർ, ഷാജു ശ്രീധർ, മാമുക്കോയ, പേങ്ങൽ ഹരീഷ്, ബാലൻ പാറയ്ക്കൽ, മനു പിള്ള, കനവ് സുരേഷ്, മാർഗ്രറ്റ് ആന്റണി, അമൃത മേനോൻ, സരയൂ മോഹൻ, ആനന്ദ ജ്യോതി, അംബിക മോഹൻ, എസ്.ആർ. ദീപിക, കോഴിക്കോട് ശാരദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിർമ്മിക്കുന്ന കണ്ണാടി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാർ നിര്‍വ്വഹിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും മുഹമ്മദ് കുട്ടി എഴുതുന്നു.

  ശ്രീകുമാരൻ തമ്പി, പി.കെ. ഗോപി, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, വി.ടി. മുരളി, ശാന്താ ബാബു, അനുനന്ദ എന്നിവർക്കൊപ്പം നടൻ സിദ്ദിഖും ഈ ചിത്രത്തിൽ ഒരു ഗാനമാലപിക്കുന്നു.

  പ്രൊഡകഷന്‍ കൺട്രോളർ- സക്കീർ ഹുസൈൻ, കല- സൂര്യചന്ദ്രൻ, മേക്കപ്പ്- സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, സ്റ്റിൽസ്- കാഞ്ചൻ മുള്ളൂർക്കര, ചീഫ് അസോസിയേറ്റ് ഡയറക്റടർ- കമൽ കുപ്ലേരി, അസിസ്റ്റന്റ് ഡയറക്ടർ- ഫെബിൻ, മാർട്ടിൻ ബെയ്സൽ,
  വിഷ്ണു ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജയരാജ് വെട്ടം, പ്രൊഡക്ഷൻ മാനേജർ- ജോബി ആന്റണി, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: റിലീസിന് തൊട്ടുമുമ്പും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി 'ഹൃദയം' ട്രെയ്‌ലർ

  'ദർശന' എന്ന ഗാനം പുറത്തുവന്നത് മുതൽ ഒരുപക്ഷേ, ഈ സിനിമയുടെ അണിയറപ്രവർത്തകരെക്കാൾ ചിത്രം തിയേറ്ററിൽ കാണാനുള്ള ആകാംക്ഷ മലയാളി പ്രേക്ഷകരിലേക്ക് മാറിയ സ്ഥിതിവിശേഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഏവരും കണ്ടുവരുന്നത്. റിലീസ് തിയതിയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ ആ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ട്രെയ്‌ലർ 'ഹൃദയം' (Hridayam trailer) സിനിമയിൽ നിന്നും എത്തിക്കഴിഞ്ഞു.

  നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ.

  തീർത്തും വ്യത്യസ്തമായി സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

  വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
  Published by:user_57
  First published: