• HOME
  • »
  • NEWS
  • »
  • film
  • »
  • Vishuddha Mejo | ലിജോമോൾ, മാത്യു തോമസ്, ഡിനോയ് പൗലോസ്; 'വിശുദ്ധ മെജോ'യിലെ വീഡിയോ ഗാനമിതാ

Vishuddha Mejo | ലിജോമോൾ, മാത്യു തോമസ്, ഡിനോയ് പൗലോസ്; 'വിശുദ്ധ മെജോ'യിലെ വീഡിയോ ഗാനമിതാ

സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു

വിശുദ്ധ മെജോ

വിശുദ്ധ മെജോ

  • Share this:
    ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ് (Lijomol Jose), തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ് (Mathew Thomas), ഡിനോയ് പൗലോസ് (Dinoy Paulose) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

    സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു. എഡിറ്റർ- ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എ.എസ്., സിദ്ധാര്‍ത്ഥന്‍, ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- നികേഷ് താനൂർ, വസ്ത്രാലങ്കാരം- റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്-സിനൂപ് രാജ്, കളറിസ്റ്റ്- ഷണ്‍മുഖ പാണ്ഡ്യന്‍ എം. സ്റ്റിൽസ്- വിനീത് വേണുഗോപാലന്‍, ഡിസൈൻ- പ്രത്തൂല്‍ എന്‍.ടി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: പാൻ- ഇന്ത്യൻ ചിത്രവുമായി നിഖിൽ സിദ്ധാർത്ഥ; 'സ്പൈ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

    യുവ താരം നിഖിൽ സിദ്ധാർത്ഥയെ (Nikhil Siddharth) പ്രധാന കഥാപാത്രമാക്കി എഡിറ്റർ ഗാരി ബി.എച്ച്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'സ്പൈ'യുടെ (Spy) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഇഡി എൻട്രൈൻമെന്റിന്റെ ബാനറിൽ കെ. രാജശേഖർ റെഡ്ഡി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ നിഖിൽ ഒരു സ്പൈ ആയിട്ടാണ് വേഷമിടുന്നത്.

    കൗതുകകരമായ രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ രൂപകൽപ്പനയുടെ ചെയ്തിരിക്കുന്നത്. തോക്കുകൾ, ബുള്ളറ്റുകൾ, സ്‌നിപ്പർ ഗൺ സ്കോപ്പ് എന്നിവ ടൈറ്റിലിൽ കാണാൻ സാധിക്കുന്നുണ്ട്. കറുത്ത ടീ-ഷർട്ടും, കറുത്ത ജാക്കറ്റും, കറുത്ത കാർഗോ പാന്റും, ക്ലാസിക് ഏവിയേറ്റേഴ്‌സും ധരിച്ച നിഖിൽ കയ്യിൽ ഒരു ഷോട്ട്‌ഗണുമായി സ്റ്റൈലിഷ് ലുക്കിലാണുള്ളത്.

    തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു വലിയ ആക്ഷൻ എന്റർടെയ്‌നർ കൂടിയാണ്. ഗാരി ബി.എച്ച്. തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്. നിർമാതാവായ കെ. രാജശേഖർ റെഡ്ഡിയും ചേർന്നാണ് കഥ രചിച്ചിരിക്കുന്നത്.

    കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന ആര്യൻ രാജേഷും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നണ്ട്. ഐശ്വര്യ മേനോൻ നായിക. സന്യ താക്കൂർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    Summary: Video song from the movie 'Vishuddha Mejo' got released
    Published by:user_57
    First published: