ഒരുകാലത്ത് കാടിനെ വിറപ്പിച്ച കൊള്ളക്കാർ വനസംരക്ഷകരായതെങ്ങിനെ? 'വിടിയൽ'

കാടു കാക്കാന്‍ തയ്യാറാണെന്ന്  23 അംഗസംഘം സ്വമേധയാ ഉറപ്പു നല്‍കി ആയുധം വെച്ച് കീഴടങ്ങിയപ്പോള്‍ അതിനുള്ള വഴിയായി പിറന്നതാണ് വിടിയല്‍ വനപാതുകാപ്പ്  സംഘം എന്ന ഇക്കോ ഡെവല്പ്‌മെന്റ് കമ്മിറ്റി.

News18 Malayalam | news18
Updated: February 11, 2020, 10:38 AM IST
ഒരുകാലത്ത് കാടിനെ വിറപ്പിച്ച കൊള്ളക്കാർ വനസംരക്ഷകരായതെങ്ങിനെ?  'വിടിയൽ'
'വിടിയൽ' ഹ്രസ്വ ചിത്രം
  • News18
  • Last Updated: February 11, 2020, 10:38 AM IST
  • Share this:
കൊച്ചി: ചന്ദന കള്ളക്കടത്തും വന്യജീവി വേട്ടയുമായി ഒരുകാലത്ത് വനംവകുപ്പിന് തലവേദന സൃഷ്ടിച്ച ഒരു കൂട്ടം കാട്ടുകൊള്ളക്കാര്‍ വനസംരക്ഷകരായി മാറിയതിന്റെ കഥ പറയുകയാണ് ഹ്രസ്വ ചിത്രമായ വിടിയൽ. വനം വകുപ്പ് എറണാകുളം ഫ്ലയിങ് സ്‌ക്വാഡ് ഡി സി എഫ് രാജു കെ ഫ്രാൻസിസ് ആണ് 2004 ൽ നടന്ന സംഭവം
അഭ്രപാളികളിലെത്തിച്ചത്.

ജനങ്ങള്‍ വനകുറ്റകൃത്യങ്ങളില്‍ നിന്ന് പിന്മാറി വനംപരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍  പങ്കാളികളായി മാറിയ പെരിയര്‍ മോഡല്‍ ഇന്ത്യയിലെ വനം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി മാറിയിരുന്നു.

ALSO READ : അവിഹിത ബന്ധമെന്ന് സംശയം: ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച ഭാര്യ അറസ്റ്റിൽ

ജീവനോപാധി കണ്ടെത്തി തന്നാല്‍ കാടിന്റെ ഓരോ സ്പന്ദനവും അറിയുന്ന തങ്ങള്‍ കാടു കാക്കാന്‍ തയ്യാറാണെന്ന്  23 അംഗസംഘം സ്വമേധയാ ഉറപ്പു നല്‍കി ആയുധം വെച്ച് കീഴടങ്ങിയപ്പോള്‍ അതിനുള്ള വഴിയായി പിറന്നതാണ് വിടിയല്‍ വനപാതുകാപ്പ്  സംഘം എന്ന ഇക്കോ ഡെവല്പ്‌മെന്റ് കമ്മിറ്റി.

യാഥാസ്ഥിതിക വനസംരക്ഷണമാര്‍ഗങ്ങളില്‍ നിന്നുള്ള കാലോചിതമായ ഒരു മാറ്റം കൂടിയായിരുന്നു അത്. ഇവരുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക്  ഉതകും വിധം പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വിവിധ സ്വഭാവങ്ങളിലുള്ള ഇക്കോഡെവല്പ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് ഈ പദ്ധതിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് കാരണമാകുകയും ചെയ്തു.

ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഹ്രസ്വ ചിത്രമെന്ന ആശയത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയത്. വിടിയലിന്റെ ആദ്യ പ്രദര്‍ശനോദ്ഘാടനം തിരുവനന്തപുരത്ത് വനം വകുപ്പ് മേധാവി പി കെ കേശവന്‍ നിര്‍വ്വഹിച്ചു.
First published: February 11, 2020, 10:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading