• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആരാധക തിരതള്ളലിൽ എൻ.ടി.ആർ. ചിത്രവുമായി വിദ്യയും സംഘവും

news18india
Updated: January 7, 2019, 6:00 PM IST
ആരാധക തിരതള്ളലിൽ എൻ.ടി.ആർ. ചിത്രവുമായി വിദ്യയും സംഘവും
  • News18 India
  • Last Updated: January 7, 2019, 6:00 PM IST IST
  • Share this:
എൻ.ടി. രാമ റാവു എന്ന എൻ.ടി.ആർ. നിമ്മക്കുരുക്കാർക്ക് അത്രയേറെ പ്രിയപ്പെട്ടവനാണ്. നടനായും, സംവിധായകനായും, രാഷ്ട്രീയക്കാരനാണ് പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്നതാണീ സ്നേഹം. എൻ.ടി.ആർ. ചിത്രം എൻ.ടി.ആർ. കഥാനായകുഡുവിന്റെ അണിയറക്കാരോടും അവർ ആ സ്നേഹം കാട്ടാൻ മറന്നില്ല. ആന്ധ്രാ പ്രദേശിലെ എൻ.ടി.ആർ. സ്വദേശം നിമ്മക്കുരുവിൽ ചിത്രത്തിന്റെ പ്രചാരണത്തിനായി വന്ന സംഘത്തെ വരവേറ്റത് ആർപ്പുവിളികളും ജനക്കൂട്ടവുമാണ്. ജനാവേശം പകർത്തിയ വിഡിയോയും ചിത്രങ്ങളും നായിക വിദ്യ ബാലൻ പ്രേക്ഷകർക്കായി പങ്ക് വച്ചിരിക്കുകയാണ്.



 



Loading...



View this post on Instagram




 

At the birth place of #NTR #Nimmakuru .... to promote the twin films #NTRKathanayukudu releasing on 9th Jan and #NTRMahanayukudu releasing on 7th Feb ☀️☀️!!


A post shared by Vidya Balan (@balanvidya) on






ജനുവരി 9ന് എൻ.ടി.ആർ. കഥാനായകുഡുവും, ഫെബ്രുവരി മാസം 7ന് എൻ.ടി.ആർ. മഹാകഥാനായകുഡുവും തിയേറ്ററുകളിലെത്തുകയാണ്. കേരളത്തിലും പ്രദർശനമുണ്ട്. എൻ.ടി.ആറിന്റെ പുത്രൻ നന്ദമുരി ബാലകൃഷ്ണയാണ് കഥാനായകൻ. ബസവതാരകം എന്ന ഭാര്യാ കാഥാപാത്രത്തെ വിദ്യ അവതരിപ്പിക്കും. മകൾ നാരാ ഭുവനേശ്വരിയായി മലയാളി താരം മഞ്ജിമ മോഹൻ എത്തുന്നുണ്ട്.

കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം, എൻ.ബി.കെ. ഫിലിംസിന്റെ ബാനറിൽ നന്ദമുരി ബാലകൃഷ്ണ, സായ് കൊറപറ്റി, വിഷ്ണു ഇന്ദൂരി തുടങ്ങിയവരും, വാരാഹി ചലന ചിത്രം, വൈബ്‌റി മീഡിയ ബാനർ എന്നിവയും ചേർന്നാണ് നിർമ്മിക്കുന്നത്.

First published: January 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...