'മുറിയിലേക്ക് പോയി തന്നെ സംസാരിക്കണം എന്നയാൾ വാശി പിടിച്ചു'; തുറന്നടിച്ച് വിദ്യ ബാലൻ

Vidya Balan Recalls Horrifying Experience With Tamil Producer | തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് വിദ്യ ബാലൻ

news18-malayalam
Updated: August 28, 2019, 12:43 PM IST
'മുറിയിലേക്ക് പോയി തന്നെ സംസാരിക്കണം എന്നയാൾ വാശി പിടിച്ചു'; തുറന്നടിച്ച് വിദ്യ ബാലൻ
വിദ്യ ബാലൻ
  • Share this:
'മിഷൻ മംഗൾ' എന്ന ഏറ്റവും പുതിയ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് വിദ്യാ ബാലന് ലഭിക്കുന്നത്. എന്നാൽ ആദ്യ കാലങ്ങളിൽ കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാവേണ്ടി വന്നതിനെപ്പറ്റി തുറന്നു പറയുകയാണ് വിദ്യ. അന്നത്തെ ആ അവസ്ഥ തരണം ചെയ്ത് മുന്നേറിയതെങ്ങനെ എന്ന് ഒരു അഭിമുഖത്തിൽ വിദ്യ പറയുന്നു.

അതിൽ ഒരു സംഭവം വിദ്യ വിശദീകരിക്കുന്നു. "ഞാൻ ചെന്നൈയിൽ ആയിരിക്കുമ്പോൾ ഒരു ഡയറക്ടർ കാണാൻ വന്നു. കോഫി ഷോപ്പിൽ ഇരുന്ന് സംസാരിക്കാം എന്ന് ഞാൻ പറഞ്ഞു. പോരാ, മുറിയിൽ പോയി തന്നെ വേണമെന്നയാൾ നിർബ്ബന്ധം പിടിച്ചു. ഞാൻ എന്റെ മുറിയുടെ വാതിൽ തുറന്നിട്ടു. അയാൾ അഞ്ചു മിനിറ്റിനുള്ളിൽ ഇറങ്ങി പോയി," വിദ്യ പറയുന്നു.

എന്നാൽ വാക്കാൽ പറഞ്ഞു വച്ച 12 തമിഴ് സിനിമകിൽ നിന്നും വിദ്യയെ ഒഴിവാക്കിയതായിരുന്നു ഏറ്റവും കയ്‌പ്പേറിയ അനുഭവം. ചെന്നൈയിൽ വച്ച് ഒരു നിർമ്മാതാവിനെ വിദ്യയുടെ മാതാപിതാക്കൾ പോയി കണ്ടിരുന്നു. അവരുടെ മകളെ കണ്ടാൽ ഒരു നായികെയെ പോലല്ല എന്നായിരുന്നു അയാളുടെ അഭിപ്രായം.

"ഞാൻ വിരൂപയാണെന്നു തോന്നി. മാസങ്ങളോളം ഞാൻ കണ്ണാടിയിൽ നോക്കിയില്ല. അയാളോട് ഞാൻ കുറെ കാലത്തേക്ക് ക്ഷമിച്ചിരുന്നില്ല. എന്നാൽ ഞാൻ എങ്ങനെയാണോ, അങ്ങനെ തന്നെ എന്നെ സ്നേഹിക്കാനും അംഗീകരിക്കാനും ഞാൻ മനസ്സിലാക്കിയിരിക്കുന്നു," വിദ്യ പറയുന്നു.

എന്നാൽ വിമർശനങ്ങളെ അതിജീവിക്കാൻ വിദ്യക്ക് കഴിഞ്ഞു. അതേക്കുറിച്ചു വിദ്യ പറയുന്നതിങ്ങനെ. "ഇങ്ങനെ വസ്ത്രം ധരിച്ചാൽ ഇവർക്ക് പുറത്തിറങ്ങേണ്ട കാര്യം ഇല്ല, അകത്തിരുന്നാൽ മതി എന്നൊരാൾ എഴുതി. അതെന്നെ ഒരുപാട് നാൾ ബാധിച്ചിരുന്നു. അതെന്റെ സ്വപ്നങ്ങളിൽ കടന്നു വന്ന് എന്നെ ദേഷ്യപ്പെടുത്തിയിരുന്നു. ഇപ്പോൾ അതെന്നെ ബാധിക്കാൻ സമ്മതിക്കാറില്ല," വിദ്യ പറയുന്നു.

First published: August 28, 2019, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading