പുത്തൻ ലുക്കും ഹെയർ സ്‌റ്റൈലുമായി വിദ്യ ബാലൻ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു; ഇനി ശകുന്തളാ ദേവി

Vidya Balan's First Look from Human Computer Shakuntala Devi Biopic Out | ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്

meera | news18-malayalam
Updated: September 16, 2019, 2:57 PM IST
പുത്തൻ ലുക്കും ഹെയർ സ്‌റ്റൈലുമായി വിദ്യ ബാലൻ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു; ഇനി ശകുന്തളാ ദേവി
ശകുന്തള ദേവിയായി വിദ്യ ബാലൻ
  • Share this:
കാൽക്കുലേറ്ററും കമ്പ്യൂട്ടറും ഒപ്പം ശകുന്തള ദേവിയും. രണ്ടു യന്ത്രങ്ങളും അവർക്കു മുൻപിൽ തോറ്റു പിന്മാറുന്നിടത്താണ് ശകുന്തള ദേവിയെന്ന ഗണിതശാസ്ത്ര പണ്ഡിതയുടെ വിജയം. ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്.

അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിർദ്ധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗംഗത്തിന്റെ പേരിൽ പ്രശസ്തയായി മാറി.

ഈ വേഷം ചെയ്യാൻ സാധിച്ചതിലെ സന്തോഷം വിദ്യ പങ്കുവച്ചു. മനുഷ്യ കമ്പ്യൂട്ടർ ആയ ശകുന്തളാ ദേവിയായി വേഷമിടാൻ സന്തോഷമുണ്ടെന്നും തന്റേതായ നിലയിൽ വിജയത്തിന്റെ കൊടുമുടി കയറാൻ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നുമാണ് വിദ്യ പറഞ്ഞത്. എന്നാൽ ഫലിതപ്രിയയായ ഒരാളെ ആരും ഗണിതശാസ്ത്രത്തിൽ പ്രതീക്ഷിക്കില്ല എന്നും വിദ്യ കൂട്ടിച്ചേർത്തു.

വിക്രം മൽഹോത്ര നയിക്കുന്ന നിർമ്മാണ കമ്പനിയാണ് ശകുന്തള ദേവി എന്ന് പേരുള്ള ചിത്രം ചെയ്യുന്നത്. 2020ൽ റിലീസ് പ്രതീക്ഷിക്കുന്നു.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍