• HOME
  • »
  • NEWS
  • »
  • film
  • »
  • Vidya Sagar | സംഗീത സാഗരത്തിന് കാൽനൂറ്റാണ്ട്; വിദ്യ സാഗറിന്റെ 25-ാം സംഗീത വർഷത്തിൽ ലാൽ ജോസിനൊപ്പം വീണ്ടും

Vidya Sagar | സംഗീത സാഗരത്തിന് കാൽനൂറ്റാണ്ട്; വിദ്യ സാഗറിന്റെ 25-ാം സംഗീത വർഷത്തിൽ ലാൽ ജോസിനൊപ്പം വീണ്ടും

വിദ്യ സാഗറിന് പിറന്നാൾ. അദ്ദേഹം മലയാള സിനിമയിലെത്തിയിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു

വിദ്യ സാഗർ, ലാൽ ജോസ്

വിദ്യ സാഗർ, ലാൽ ജോസ്

  • Share this:
    'മഞ്ഞ് പെയ്യണ് മരം കുളിരണ്‌, മകരമാസ പെണ്ണേ...' ഈ ഗാനം 22 വർഷങ്ങൾക്ക് പിറകിൽ നിന്നും കേൾക്കുന്നതായി തോന്നുന്നുണ്ടോ? ഇന്ത്യൻ സിനിമയ്ക്ക് ആത്മാവിൽ തൊട്ടുണർത്തുന്ന സംഗീതത്തിന്റെ പടച്ചവൻ എ.ആർ. റഹ്മാൻ എങ്കിൽ, മലയാളത്തിന് അത് വിദ്യ സാഗർ (Vidya Sagar) ആണ്. അദ്ദേഹം മലയാള സിനിമയിൽ എത്തിയിട്ട് കാൽ നൂറ്റാണ്ടുകൾ തികയുന്നു (25 years of Vidya Sagar in Malayalam Cinema). മലയാള സിനിമയിൽ ഏറെയും ലാൽ ജോസ് - വിദ്യ സാഗർ കൂട്ടുകെട്ടിലാണ് കാലത്തെ അതിജീവിച്ച ഗാനങ്ങൾ പിറന്നത്.

    വിദ്യ സാഗറിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിനൊപ്പം വീണ്ടുമൊരു സിനിമയ്ക്കായി കൈകോർക്കുന്ന വാർത്ത ലാൽ ജോസ് അറിയിക്കുന്നു.

    "വിദ്യാ സാഗർ എന്ന പേരിൽ തന്നെ ഒരു സാഗരമുണ്ട്. സദാ സംഗീതം തിരയിളക്കുന്ന ഒരു കടൽ. ഒന്നിനു പിറകെ ഒന്നായി തിരപോലെ ഈണങ്ങൾ ഇരമ്പി വരുന്നത് വിദ്യയ്ക്കൊപ്പം പാട്ടുണ്ടാക്കാൻ ഇരിക്കുമ്പോഴത്തെ അനുഭവമാണ്!

    മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശമാധവൻ, പട്ടാളം, രസികൻ, ചാന്ത്പൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, പുളളിപ്പുലികളും ആട്ടിൻകുട്ടിയും - അങ്ങനെ ഒരു ഡസൻ പടങ്ങൾ... പ്രണയമണി തൂവൽ കൊഴിയും പവിഴമഴ പാട്ടുകളുമായി മലയാളത്തിൽ വിദ്യാ സാഗർ അരങ്ങേറിയിട്ട് 25 കൊല്ലം തികയുന്നു. ഇന്ന് വിദ്യയുടെ ജന്മദിനത്തിൽ ഒരു സന്തോഷ വർത്തമാനം കൂടി. ഞങ്ങൾ വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു. സിനിമയുടെ ടൈറ്റിൽ പ്രകാശനം വരുന്ന മാർച്ച് അഞ്ച് ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക്! സാഗര സംഗീതമേ, ഇനിയും ഏറെ നാൾ ഇവിടെയുണ്ടാകണം. ആരോഗ്യത്തോടെ, ഈണത്തോടെ, ഇണക്കത്തോടെ - ഞങ്ങക്കിനിയും എത്രയോ പാട്ടുകൾ വേണം."



    മലയാള സിനിമയുടെ 1990കളുടെ പകുതിയിൽ തുടങ്ങിയ യാത്രയാണ് വിദ്യ സാഗറിന്റേത്. മഹാത്മാ, ഇന്ദ്രപ്രസ്ഥം, വർണ്ണപ്പകിട്ട്, ഒരു മറവത്തൂർ കനവ് എന്നിങ്ങനെ പോകുന്നു വിദ്യ സാഗർ ഹിറ്റ് അടിപ്പിച്ച സിനിമകളുടെ നിര.

    മമ്മൂട്ടി ചിത്രമായ 'അഴകിയ രാവണനിലെ' പ്രണയമണി തൂവൽ... എന്ന ആദ്യ ഗാനത്തിന് വിദ്യാസാഗറിനെ തേടിയെത്തിയത് രണ്ട് പുരസ്‌കാരങ്ങൾ ആണ്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും, ഫിലിം ക്രിട്ടിക്സ് പുരസ്കാരവും. ഇതിനു പുറമേ, ഫിൽംഫെയർ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

    Summary: Vidya Sagar completed quarter-of-a-century in Malayalam cinema. He started off composing a timeless hit for Mammootty movie 'Azhakiya Ravanan' directed by Kamal. His long-time association is with Lal Jose. On the birthday of Vidya Sagar, Lal Jose penned a note marking their association for one more time
    Published by:user_57
    First published: