• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നയൻതാരയും വിഘ്നേഷ് ശിവനും 'ഒഫീഷ്യൽ' ആയി


Updated: August 6, 2018, 10:36 PM IST
നയൻതാരയും വിഘ്നേഷ് ശിവനും 'ഒഫീഷ്യൽ' ആയി

Updated: August 6, 2018, 10:36 PM IST
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോർട്ട് പുറത്തുവന്നിട്ട് കുറേ നാളായി. പ്രണയത്തിലാണെന്ന് തുറന്നുപറയാൻ തയ്യാറായില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ചില സൂചനകൾ അവർ നൽകിയിട്ടുണ്ട്. ഇരുവരും ഉടൻ വിവാഹിതരായേക്കുമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, നയൻതാരയ്ക്ക് ഫ്രണ്ട്സ്ഷിപ്പ് ഡേ ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിഘ്നേഷ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിഘ്നേഷ് നയൻസിന് ആശംസ കൈമാറിയത്. ഈ സൌഹൃദത്തിൽ ഒരുപാട് പ്രണയമുണ്ടെന്ന കുറിപ്പാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഒരു ഫ്രണ്ട്സ്ഷിപ്പ് ആശംസ എന്നതിനേക്കാൾ നയൻതാരയുമായുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയതാണെന്ന വ്യാഖ്യാനവും ആരാധകർ നൽകുന്നുണ്ട്. ഏതായാലും വിഘ്നേഷിന്‍റെ ഈ ഈൻസ്റ്റാഗ്രാം പോസ്റ്റാണ് ഇന്ന് ഏറെ ചർച്ചയായിരിക്കുന്നത്.


First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍