നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആട് 3 വരും, വിജയ് ബാബുവിന്റെ ഔദ്യോഗിക പ്രഖ്യാപനം

  ആട് 3 വരും, വിജയ് ബാബുവിന്റെ ഔദ്യോഗിക പ്രഖ്യാപനം

  ആട് ഒരു ഭീകര ജീവിയാണ് എന്ന ആട് ഒന്ന് തിയേറ്ററുകളിലെത്തിയിട്ട് നാല് വർഷം

  ആട് 3

  ആട് 3

  • Share this:
   ഇന്ന് ഫെബ്രുവരി 6. ആട് ഒരു ഭീകര ജീവിയാണ് എന്ന ആട് ഒന്ന് തിയേറ്ററുകളിലെത്തിയിട്ട് നാല് വർഷം. ഇതേ ദിവസം തന്നെയാണ് ആട് രണ്ടിന്റെ പ്രഖ്യാപനവും ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ വർഷം അതെ ദിവസം തന്നെയാണ് ആട് 3 ഉടനെയുണ്ടാവുമെന്ന പ്രഖ്യാപനം നടത്താനും വിജയ് ബാബു തിരഞ്ഞെടുത്തിരിക്കുന്നത്. അങ്ങനെ ആട് മൂന്നിന്റെ ഔദ്യോഗിക അറിയിപ്പ് ഫേസ്ബുക്കിൽ നടത്തിയിരിക്കുകയാണ് നിർമ്മാതാവും കൂട്ടരും. സംവിധായകൻ മിഥുനം മാനുവൽ തോമസിനും, നായകൻ ജയസൂര്യയ്ക്കും ഒപ്പമുള്ള ചിത്രവും ചേർത്താണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

   മാമാങ്കത്തിൽ അനു സിതാരയും

   ആട് 1 ബോക്സ് ഓഫീസ് പരാജയം നേരിട്ടുവെങ്കിലും ചാനൽ പ്രക്ഷേപണത്തിലൂടെയും സി.ഡി ഇന്റർനെറ്റ് സിനിമയുടെയും ജന സമ്മിതി നേടിയിരുന്നു. അത്തരമൊരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയ സംവിധായകനാണ് മിഥുൻ. ഒരു പക്ഷെ വിദേശ ചിത്രമായ ബ്ലേഡ് റണ്ണർ മാത്രമാണ് ഇക്കാര്യത്തിൽ മറ്റൊരു മാതൃക. 1982ൽ പുറത്തിറങ്ങി പരാജയപ്പെട്ട ചിത്രത്തിന് 2017ൽ ബ്ലേഡ് റണ്ണർ 2049 എന്ന പേരിൽ രണ്ടാം ഭാഗം ഇറങ്ങിയിരുന്നു. ആട് 2 വൻ വിജയമായതോടെ ഒന്നാം ഭാഗമായ ആട് ഒരു ഭീകര ജീവിയാണ് വീണ്ടും തിയേറ്ററുകളിൽ എത്തി.

   കാളിദാസ് ജയറാം നായകനാവുന്ന 'അർജെന്റിന ഫാൻസ്‌ കാട്ടൂർക്കടവ്', ജയസൂര്യക്കൊപ്പം ടർബോ പീറ്റർ എന്നിവയാണ് മിഥുൻ അണിയിച്ചൊരുക്കുന്ന മറ്റു ചിത്രങ്ങൾ. ഇതിൽ അർജെന്റിന ഫാൻസിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രം മാർച്ച് മാസം പുറത്തു വരും.

   First published:
   )}