• HOME
  • »
  • NEWS
  • »
  • film
  • »
  • അങ്കമാലി കഥയ്ക്ക് ശേഷം വീണ്ടുമൊരു ഗാംഗ് പടവുമായി വിജയ് ബാബു

അങ്കമാലി കഥയ്ക്ക് ശേഷം വീണ്ടുമൊരു ഗാംഗ് പടവുമായി വിജയ് ബാബു

Vijay Babu to bankroll another gangster tale, Gangs of Bandadukka, after Angamaly Diaries | ഒരു റിമോട്ട് റൂറൽ ഗ്യാങ്ങുകളുടെ കഥയാണ് 'ഗാംഗ്സ് ഒഫ് ബന്തടുക്ക'

അങ്കമാലി ഡയറീസിൽ നിന്നും

അങ്കമാലി ഡയറീസിൽ നിന്നും

  • Last Updated :
  • Share this:
    അങ്കമാലി ഡയറീസിന് ശേഷം 'ഗാംഗ്സ് ഒഫ് ബന്തടുക്ക' എന്ന ഗാംഗ് പടവുമായി വിജയ് ബാബു. മുൻപ് നിർമ്മിച്ച് വിജയിച്ച അങ്കമാലി ഡയറീസ് ഒരു മിഡിൽ അർബൻ മൂവിയായിരുന്നുവെങ്കിൽ ബന്തടുക്ക ഒരു റിമോട്ട് റൂറൽ ഗ്യാങ്ങുകളുടെ കഥയാണ്. കാസർഗോഡ് ജില്ലയിലെ വടക്കുകിഴക്കൻ അതിർത്തി ഗ്രാമമാണ് ബന്തടുക്ക. അത് കഴിഞ്ഞാൽ കർണ്ണാടക വനമേഖലയാണ്. ചിത്രത്തിന്റെ ഇതിവൃത്തം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ലങ്കിലും 40 വർഷം നീണ്ടു നിന്ന കുടിപ്പകയുടെ ചരിത്രം ആവും എന്ന് സൂചനയുണ്ട്.

    Read: Thamasha movie review: മറ്റുള്ളവരുടെ തമാശയല്ല, ഒരു വ്യക്തിയുടെ ജീവിതം; ഇത് പറയേണ്ട സിനിമ

    സ്ക്രിപ്റ്റ് കേട്ട മാത്രയിൽ തന്നെ ഈ സിനിമ നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിർമ്മാതാവ് വിജയ് ബാബു പറയുന്നു. നിസാം റാവുത്തറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സംവിധാനം അനീഷ് അൻവർ. നിസാമിന്റെയും അനീഷിന്റെയും വർഷങ്ങളുടെ സ്വപനവും പ്രയക്തവുമാണ് ചിത്രമെന്നും വലിയ ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നതെന്നും സോഷ്യൽ മീഡിയയിലുടെ ഇരുവരുടെയും ചിത്രം പങ്കുവച്ച് സംവിധായകൻ അനീഷ് അൻവർ പറയുന്നു.

    കുടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനായി മലബാർ മേഖലയിലെ ഓഡിഷൻ കണ്ണൂരിൽ വച്ച് ജൂൺ 9 ന് നടത്താനുള്ള പരസ്യവും ഫ്രൈഡേ മുവി ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. 25നും 55നും ഇടയിൽ പ്രായമുള്ള 15ഓളം പുതുമുഖങ്ങൾക്കാണ് അവസരം നൽകുക. മിക്കവരും നായക, നായിക കഥാപാത്രങ്ങളായിരിക്കുമെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നുണ്ട്. വളരെ വർഷങ്ങൾ നീണ്ട ഈ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ഓഡിഷന് ശേഷമായിരിക്കും താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയെന്നും അണിയറ പ്രവർത്തകർ പറയുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.

    First published: