• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'എന്റെ മലയാളികളെ'; കൊച്ചിയെ ഇളക്കി മറിക്കാൻ വിജയ് ദേവര്കൊണ്ട എത്തി

Vijay Deverakonda arrives Kochi for Dear Comrade music festival | കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെയാണ് പരിപാടി

news18india
Updated: July 13, 2019, 12:07 PM IST
'എന്റെ മലയാളികളെ'; കൊച്ചിയെ ഇളക്കി മറിക്കാൻ വിജയ് ദേവര്കൊണ്ട എത്തി
വിജയ് ദേവര്കൊണ്ട
news18india
Updated: July 13, 2019, 12:07 PM IST
ഡിയർ കോമ്രേഡ് മ്യൂസിക് ഫെസ്റ്റിവലുമായി വിജയ് ദേവര്കൊണ്ട ഇന്ന് കൊച്ചിയിൽ. തെലുങ്ക് സിനിമാതാരങ്ങളായ വിജയ് ദേവര്കൊണ്ടയും രശ്മിക മന്ദാനയും പുതിയ ചിത്രമായ 'ഡിയര്‍ കോമ്രേഡ്' ന്‍റെ പ്രചാരണത്തിനായാണ് എത്തുന്നത്. കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെയാണ് പരിപാടി.

അര്‍ജ്ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം, ടാക്സിവാലാ തുടങ്ങിയ വിജയുടെ സിനിമകള്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ആരാധകരും വിജയ്ക്കും രശ്മികക്കും കേരളത്തിലുണ്ട്. മലയാളത്തിലും മൊഴിമാറ്റി ഇറക്കുന്ന 'ഡിയര്‍ കോമ്രേഡ്' ലെ പാട്ടുകള്‍ നേരത്തെ ഹിറ്റായിരുന്നു.
എല്ലാവര്‍ക്കും പ്രവേശനമുണ്ട്.



മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ (cvm), യഷ് രങ്കിനേനി എന്നിവർ നിർമ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്.

First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...