നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മാസ്റ്റർ റിലീസ് ഇനിയും വൈകിയേക്കും; ഹിന്ദി പതിപ്പും പുറത്തിറങ്ങുന്നു

  മാസ്റ്റർ റിലീസ് ഇനിയും വൈകിയേക്കും; ഹിന്ദി പതിപ്പും പുറത്തിറങ്ങുന്നു

  ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് ആമസോൺ പ്രൈം സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

  master

  master

  • Share this:
   വിജയ് ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റർ റിലീസ് ഇനിയും വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. 2021 ജനുവരിയിൽ ചിത്രം റിലീസ് ആകുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്നാണ് സൂചന.

   നേരത്തേ ഏപ്രിൽ 20 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡും ലോക്ക്ഡൗണും മൂലം റിലീസ് മുടങ്ങുകയായിരുന്നു. ഒടിടി റിലീസിന് തയ്യാറല്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിക്കുകയും ചെയ്തിരുന്നു.

   അതിനിടയിൽ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് ആമസോൺ പ്രൈം സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തേ നെറ്റ്ഫ്ലിക്സ് ഡിജിറ്റൽ അവകാശം നേടിയതായി വാർത്തകൾ വന്നിരുന്നു. തിയേറ്റർ റിലീസിന് ശേഷം പ്രൈമിൽ മാസ്റ്റർ റിലീസാകുമെന്നാണ്പുതിയ റിപ്പോർട്ടുകൾ.

   You may also like:Anil Nedumangad | അനിൽ നെടുമങ്ങാട് ഇനി ദീപ്തസ്മരണ

   ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വൻതുകയ്ക്കാണ് ബി 4 യു മോഷൻ പിക്സ് സ്വന്തമാക്കിയത്. ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യാനാണ് പദ്ധതി.

   കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ആദ്യമായാണ് വിജയും വിജയ് സേതുപതിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
   Published by:Naseeba TC
   First published:
   )}