നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ്‌യുടെ ബിഗിൽ കേരളത്തിലെത്തിക്കാൻ മലയാളികളുടെ പ്രിയ നായകനും കൂട്ടരും

  വിജയ്‌യുടെ ബിഗിൽ കേരളത്തിലെത്തിക്കാൻ മലയാളികളുടെ പ്രിയ നായകനും കൂട്ടരും

  Vijay movie Bigil being taken to Kerala by Prithviraj Productions and Magic Frames | ബിഗിൽ കേരളത്തിൽ റിലീസ് ആവില്ല എന്ന പ്രതിസന്ധിഘട്ടത്തിലാണ് പൃഥ്വിരാജിന്റെ ഇടപെടൽ

  ബിഗിലിൽ വിജയ്

  ബിഗിലിൽ വിജയ്

  • Share this:
   ഈ ദീപാവലിക്ക് മലയാളി പ്രേക്ഷകർക്ക് ഇളയദളപതി വിജയ്‌യുടെ വകയായുള്ള ചിത്രമാണ് ബിഗിൽ. മൈക്കിൾ അഥവാ ബിഗിൽ ആയി വിജയ് എത്തുമ്പോൾ നായിക ഏഞ്ചൽ ആവുന്നത് മലയാളികളുടെ പ്രിയങ്കരി നയൻതാരയാണ്. എന്നാൽ ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമോ ഇല്ലയോ എന്ന ആശങ്ക നിലനിന്നിരുന്നു.

   വിതരണത്തിനായി ചിത്രത്തിന്റെ അണിയറക്കാർ ചോദിച്ച ഭീമമായ തുക വഹിക്കാൻ പലരും വിസ്സമ്മതിച്ചതായിരുന്നു കാരണം. എന്നാൽ ആ ആശങ്ക ആസ്ഥാനത്താക്കാൻ മലയാളികളുടെ പ്രിയ നായകൻ പൃഥ്വിരാജ് മുൻകൈ എടുത്തിരിക്കുന്നു. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്ന് ബിഗിൽ കേരളത്തിലെ സ്‌ക്രീനുകളിൽ എത്തിക്കും.

   കേരളത്തിൽ അന്യ ഭാഷ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്‌ക്രീനുകളുടെ എണ്ണവും തുകയും തമ്മിലെ ചേർച്ചയില്ലായ്മയാണ് ആദ്യം ഉണ്ടായ പ്രതിസന്ധി ഘട്ടത്തിന് കാരണം. പൃഥ്വിയുടെ തന്നെ ചിത്രങ്ങളായ നയൻ, ഇനി റിലീസ് ആവാൻ പോകുന്ന ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. മലയാള സിനിമയിലെ മറ്റൊരു നിർമ്മാതാക്കളാണ് മാജിക് ഫ്രയിംസ്. ഈ ബാനറിന്റെ ഏറ്റവും പുതിയ റിലീസ് പൃഥ്വി നായകനായ ബ്രദേഴ്‌സ് ഡേയാണ്.

   First published:
   )}