ദീപാവലി ദിവസം റിലീസായി മണിക്കൂറുകൾക്കുള്ളിൽ വിജയ് ചിത്രം സർക്കാർ ഇന്റർനെറ്റിൽ. മുഴുവൻ ചിത്രവും ഒരു വെബ്സൈറ്റിൽ വരികയായിരുന്നു. മോഷണ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് തമിഴിൽ കുപ്രസിദ്ധി നേടിയ വെബ്സൈറ്റാണിത്. തിങ്കളാഴ്ച തന്നെ ചിത്രം ഓൺലൈനായി പുറത്തിറക്കുമെന്ന് ഇവർ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിൽ ഇവരെ തടുക്കാനായി എല്ലാ സിനിമാ ശാലകളും ചിത്രത്തിന്റെ മൊബൈൽ, ക്യാമറ റെക്കോർഡിങ് നടത്താൻ പാടില്ലെന്ന് ആളെ നിർത്തി ഉറപ്പു വരുത്താൻ പറഞ്ഞിരുന്നു.
ചിത്രം പുറത്തു വന്നയുടനെ മോഷണ പകർപ്പ് ഇന്റർനെറ്റിൽ ലഭ്യമായതിനെ തുടർന്ന് നടികർ സംഘം തലവൻ വിശാലിനോട് ഇതിനെതിരെ നടപടി എടുക്കണം എന്ന തരത്തിൽ ആരാധകരുടെ ഇടയിൽ നിന്നു വരെ ആവശ്യം ഉയർന്നു. കേരളത്തിലുൾപ്പെടെ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കൊല്ലത്തെ വിജയ് ഫാൻസ് അസോസിയേഷൻ 175 അടി ഉയരമുള്ള ഭീമൻ വിജയ് കട്ടൗട്ടും നിർമ്മിച്ചിരുന്നു.
എ. ആർ. മുരുഗദോസ്, വിജയ് എന്നിവരുടെ മൂന്നാമത് ചിത്രമാണ് സർക്കാർ. തുപ്പാക്കി, കത്തി എന്നിവയാണ് മുൻപിറങ്ങിയ ചിത്രങ്ങൾ. കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.