നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ് സേതുപതി ഇനി കടുവാ കുഞ്ഞുങ്ങളുടെ സംരക്ഷകൻ

  വിജയ് സേതുപതി ഇനി കടുവാ കുഞ്ഞുങ്ങളുടെ സംരക്ഷകൻ

  അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ് പ്രിയ നടൻ കൈമാറിയത്

  • Share this:
   മക്കൾ സെൽവൻ വിജയ് സേതുപതി ഇനി കടുവാ കുഞ്ഞുങ്ങളുടെ രക്ഷിതാവ്. ചെന്നൈയിലെ അരിഞ്ചർ അണ്ണാ സുവോളജിക്കൽ പാർക്കിലെ ആരതി, ആദിത്യ എന്നീ വെള്ളക്കടുവാക്കുഞ്ഞുങ്ങളുടെ സംരക്ഷണമാണ് വിജയ് സേതുപതി ഏറ്റെടുത്ത്. ഇവരുടെ ചെലവിനായി അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ് പ്രിയ നടൻ മൃഗശാല അധികൃതർ സന്നിഹിതരായ ചടങ്ങിൽ കൈമാറിയത്. കഴിഞ്ഞ വർഷം നടൻ ശിവ കാർത്തികേയൻ അനു എന്ന വെള്ളക്കടുവയെ ദത്തെടുത്തിരുന്നു.

   ഗോദ്ര ട്രെയിൻ ദുരന്തം പുനരാവിഷ്കരിച്ചു; മോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്കായി

   96ലൂടെ തമിഴകത്തെന്ന പോലെ മലയാളികളുടെയും ഹൃദയം കവർന്ന വിജയ് സേതുപതി ജയറാമിനൊപ്പം മാർക്കോണി മത്തായിയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രവേശിക്കുകയാണ്. സനിൽ കളത്തിൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിലാവും വിജയ് സേതുപതിയെത്തുക. കൂടാതെ മലയാളത്തിന്റെ മരുമകനെന്ന വിശേഷണം കൂടിയുണ്ട് താരത്തിന്. വിജയ് സേതുപതിയുടെ ഭാര്യ ജെസി മലയാളിയാണ്.

   ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന 'സൂപ്പർ ഡീലക്സിൽ' വിജയ് ട്രാൻസ്ജെൻഡറായി എത്തുന്നുണ്ട്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിംഗ് ഗ്ലാസുമണിഞ്ഞ വിജയിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ശിൽപ എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രമാവുന്ന ചിത്രമാണിത്.

   First published:
   )}