തമിഴ് ചിത്രം പേട്ട കണ്ടിറങ്ങിയവരോട് തലൈവർ രജനികാന്ത് ആണോ അതോ മക്കൾ സെൽവൻ വിജയ് സേതുപതിയാണോ മികച്ചതെന്ന് ചോദിച്ചാൽ, കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം പ്രതീക്ഷിക്കുന്നതിനേക്കാൾ കഷ്ടമായിരുന്നു. തുല്യ പ്രാധാന്യത്തോടെ ഇരുവരും തകർത്തഭിനയിച്ച ചിത്രമാണ് ജനുവരി മാസം പുറത്തു വന്ന 2019ലെ ആദ്യ രജനി പടം പേട്ട. ചിത്രത്തിൽ ഉൾപ്പെടുത്താൻ പറ്റാതെ പോയ ഗാന രംഗമാണ് ഇപ്പോൾ സംസാര വിഷയം. തനി തഗ് ലുക്കിൽ നൃത്തം ചെയ്യുന്ന വിജയ് സേതുപതിയാണ് ഇവിടെ താരം. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്നു.
ഹോസ്റ്റൽ വാർഡന്റെ കഥാപാത്രമാണ് രജനികാന്ത് കൈകാര്യം ചെയ്തത്. പക്ഷെ ഇദ്ദേഹത്തിന്റെ ഭൂതകാലം കലുഷിതമാണ്. അങ്ങനെ ഭൂതവും വർത്തമാനവും ഇട കലർന്ന രീതിയിലാണ് രജനിയുടെ പേട്ട. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻ ആയിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ, മാജിക് ഫ്രെയിംസ് എന്നിവരോടൊപ്പം ചേർന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ചിത്രത്തിൻറെ കേരളത്തിലെ വിതരണക്കാരായത്. കേരളത്തിലെ 200ൽ പരം സ്‌ക്രീനുകളിലാണ് പേട്ട പ്രദർശനത്തിനെത്തി. രജനി ചിത്രത്തിൽ മലയാളികൾക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമായ തൃഷ, സിമ്രാൻ, ബോബി സിംഹ തുടങ്ങിയവരും വേഷമിട്ടു. കാർത്തിക് സുബ്ബരാജ് ആണ് ചിത്രത്തിൻറെ സംവിധായകൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.