ജയറാമിനൊപ്പം വിജയ് സേതുപതി മലയാളത്തിൽ

news18india
Updated: December 21, 2018, 8:18 AM IST
ജയറാമിനൊപ്പം വിജയ് സേതുപതി മലയാളത്തിൽ
  • Share this:
ഏറെ നാളായുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി. 96ലൂടെ തമിഴകത്തെന്ന പോലെ മലയാളികളുടെയും ഹൃദയം കവർന്ന വിജയ് സേതുപതി മലയാളത്തിലേക്ക്. ജയറാമിനൊപ്പം മാർക്കോണി മത്തായിയെന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാള സിനിമയിൽ പ്രവേശിക്കുകയാണ്. സനിൽ കളത്തിൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിലാവും വിജയ് സേതുപതിയെത്തുക. പേര് സൂചിപ്പിക്കും പോലെ റേഡിയോക്കു പ്രാധാന്യമുള്ള വിഷയമാകും.



മുൻ ജവാനായ ജയറാമിന്റെ കഥാപാത്രം ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി പണിയെടുക്കുകയാണ്. ബാങ്ക് അടിച്ചു വാരാൻ വരുന്ന പെൺകുട്ടിയുമായുള്ള പ്രണയമാണ് ചിത്രത്തിന് വിഷയം. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രമാണിത്.

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൽ, ഇരുവരെയും കൂടാതെ പ്രധാന കഥാപാത്രങ്ങളായി
നെടുമുടി വേണു, അജു വർഗീസ്, ഹരീഷ് കണാരൻ, ശ്രിന്ദ, സിദ്ധാർഥ് ശിവ, ഗ്രിഗറി, മാമുക്കോയ എത്തും. ജനുവരി മാസം ചിത്രീകരണം ആരംഭിക്കും. ചങ്ങനാശേരി, കൊച്ചി, ഗോവ, ചെന്നൈ തുടങ്ങിയിടങ്ങളാണ് ലൊക്കേഷൻ.

First published: December 21, 2018, 8:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading