• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ജോൺ പോളിന്റെ കാറിനടുത്തേക്ക് വിജയ് സേതുപതി, വീണ്ടും മനം കവർന്ന് മക്കൾ സെൽവൻ

Vijay Sethupathi meeting screenwriter John Paul | അഭിനയത്തെക്കാളുപരി വിനയവും എളിമയും കൊണ്ട് ജനങ്ങളെ കയ്യിലെടുക്കുന്ന താരം കൂടിയാണ് വിജയ് സേതുപതി

news18india
Updated: April 15, 2019, 1:09 PM IST
ജോൺ പോളിന്റെ കാറിനടുത്തേക്ക് വിജയ് സേതുപതി, വീണ്ടും മനം കവർന്ന് മക്കൾ സെൽവൻ
ജോൺ പോളും വിജയ് സേതുപതിയും
news18india
Updated: April 15, 2019, 1:09 PM IST
വിജയ് സേതുപതി മലയാളത്തിൽ എത്തിയത് മുതൽ വാർത്തയാണ്. ജയറാം നായകനാവുന്ന മാർക്കോണി മത്തായിയിൽ തുല്യ പ്രാധാന്യമുള്ള വേഷമാണ് സേതുപതിക്ക്. എന്നാൽ അഭിനയത്തെക്കാളുപരി വിനയവും എളിമയും കൊണ്ട് ഓമനപ്പേര് പോലെ പലപ്പോഴും ജനങ്ങളെ കയ്യിലെടുക്കുന്ന താരം കൂടിയാണ് വിജയ് സേതുപതി. മോഹൻലാലിന്റെ അഭിനയം കാണാൻ വേണ്ടി മാത്രം ലൊക്കേഷനിൽ എത്തിയതും, കൊറിയോഗ്രാഫി ടീമിലെ ഡാൻസറിന്റെ പിറന്നാൾ ആഘോഷിച്ചതുമെല്ലാം, മറ്റുള്ളവർ പറഞ്ഞാണ് പുറം ലോകം അറിയുന്നത് പോലും. ആദ്യ മലയാള ചിത്രത്തിനിടെ മുതിർന്ന തിരക്കഥാകൃത്ത് ജോൺ പോളിനെ സേതുപതി സ്വീകരിച്ച കാര്യമാണിവിടെ ഇപ്പോൾ പരാമർശിക്കുന്നത്. കാര്യം വിശദമാക്കി ജോളി ജോസഫിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
"ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിൻ ഭാരതി സംവിധാനം ചെയ്ത '' മെർകു തുടർചി മലൈ '' ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും . ആ സിനിമയുടെ നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല . കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ , നിർമാതാവ് , കവി , തിരക്കഥാകൃത്ത് , പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം '' മാർക്കോണി മത്തായി '' എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് . എന്റെ സുഹൃത്തും , മലയാള സിനിമയുടെ സ്വന്തം 'ബാദുഷ'യുമായ , കൺട്രോളർ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ ,ഷൂട്ടിങ് സെറ്റിലേക്ക് ...!!
ജോൺ സാർ വന്നതറിഞ്ഞു ഓടി വന്നൂ നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ , സംവിധായകൻ സനൽ കളത്തിൽ , കൺട്രോളർ ബാദുഷ , ആര്ട്ട് ഡയറക്ടർ സാലു കെ ജോർജ് , ഡാൻസ് മാസ്റ്റർ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും ... കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാരും സെൽഫി എടുക്കൽ , കൈ കൊടുക്കൽ , അങ്ങിനെ പൂരം .. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം , ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല…ബാദുഷ ഒഴികെ ...!!!
വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ …!!! ഞാൻ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , '' ഹെലോ സർ '' കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ , ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ കൺകണ്ടു കൺകുളുർത്തു. ..! വെറുതെയല്ല തമിഴ്നാട് മക്കൾ , നിങ്ങളെ മക്കൾസെൽവം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു...!!!"


Loading...


First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...