നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ് സേതുപതിയും 'സി.പി.എമ്മും' തമ്മിലെന്ത് ബന്ധം?

  വിജയ് സേതുപതിയും 'സി.പി.എമ്മും' തമ്മിലെന്ത് ബന്ധം?

  Vijay Sethupathi movie Chennai Palani Mars (CPM) trailer unveiled | നേരിൽ കാണാൻ ജൂലൈ 26വരെ കാത്തിരിക്കാം

  വിജയ് സേതുപതി

  വിജയ് സേതുപതി

  • Share this:
   മലയാളത്തിന്റെ മരുമകനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ഭാര്യ ജെസി മലയാളി എന്നതിലുപരി ഇപ്പോൾ മാർക്കോണി മത്തായിയിലൂടെ സേതുപതി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എന്നാൽ ഇനി വിജയ് സേതുപതി വെള്ളിത്തിരയിൽ എത്താൻ ജൂലൈ 26വരെ കാത്തിരിക്കാം. വിജയ് സേതുപതിയുടെ അടുത്ത ചിത്രം സി.പി.എം. റിലീസ് ആവുന്നത് ജൂലൈ 26നാണ്.

   സിന്ധുബാദിനു ശേഷം വരുന്ന വിജയ് സേതുപതിയുടെ തമിഴ് ചിത്രമാണ് സി.പി.എം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചെന്നൈ, പളനി, മാർസ്. ചൊവ്വാഗ്രഹത്തിലേക്ക് യാത്ര പോവാൻ സ്വപ്നം കാണുന്ന അസ്‌ട്രോഫിസിക്‌സ് വിദ്യാർത്ഥിയായ ചെറുപ്പക്കാരന്റെ കഥയാണിത്. ട്രെയ്‌ലർ പുറത്തിറങ്ങി.   പക്ഷെ ഈ ചിത്രത്തിൽ സേതുപതി അഭിനേതാവല്ല. അദ്ദേഹം രചനയും നിർമ്മാണവും കൈകാര്യം ചെയ്യുന്ന ചിത്രമാണ്. വിജയ് സേതുപതിക്കൊപ്പം സഹ നിർമ്മാതാക്കളും ഉണ്ട്. ബിജു വിശ്വനാഥ് ആണ് സംവിധാനം. ഓറഞ്ച് മിഠായി എന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം പ്രവർത്തിച്ചയാളാണ് ബിജു. പുതുമുഖങ്ങൾക്ക് അവസരം നൽകിയ ചിത്രമാണ് 'ചെന്നൈ പളനി മാർസ്'. പ്രവീൺ രാജ, രാജേഷ് ഗിരിപ്രസാദ്‌ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ.

   First published:
   )}