HOME » NEWS » Film » MOVIES VIJAY SETHUPATHI RELEASED SONG FROM MALAYALAM MOVIE GILA

മലയാള ചിത്രം 'ഗില'യിലെ ഗാനം പുറത്തിറക്കി വിജയ് സേതുപതി

ബോഡി ബിൽഡർ ആയി നടൻ ഇന്ദ്രൻസ് എത്തുന്ന ചിത്രത്തിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു

News18 Malayalam | news18-malayalam
Updated: July 11, 2021, 11:00 AM IST
മലയാള ചിത്രം 'ഗില'യിലെ ഗാനം പുറത്തിറക്കി വിജയ് സേതുപതി
ഗാനരംഗം
  • Share this:
നവാഗതനായ മനു കൃഷ്ണ സംഗീതവും സംവിധാനവും നിർവഹിച്ച 'ഗില' എന്ന ചിത്രത്തിലെ 'യാരും ഇല്ല...' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. പ്രണയം നിറഞ്ഞ വരികൾ കൊണ്ട് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ ആണ്. തമിഴ് താരം മക്കൾസെൽവൻ വിജയ് സേതുപതി തന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ വഴിയാണ് ഗാനം പുറത്തിറക്കിയത്.

ഗാനം പങ്കുവെക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തിയാണ് അദ്ദേഹം ഓൺലൈനിൽ ഗാനം റിലീസ് ചെയ്തത്. ബോഡി ബിൽഡർ ആയി നടൻ ഇന്ദ്രൻസ് എത്തുന്ന ചിത്രത്തിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രൻസിനെ കൂടാതെ കൈലാഷ്, സുഭാഷ്, ഗഫൂർ, അനഘ മരിയ വർഗീസ്, ശ്രിയ ശ്രീ, റിനാസ്, ബീന സുഷന്ത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. പ്രേം എഴുതിയ ഗാനത്തിന് ഈണം നൽകിയത് സംവിധായകൻ കൂടിയായ മനു കൃഷ്ണയാണ്. ദുബായിൽ ഡോക്ടർ ആയി ജോലി നോക്കുന്ന മനു ഒരു ഗായകൻ കൂടി ആണ്.

Youtube Video


ശ്രീകാന്ത് ഈശ്വർ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്‌. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയുമായി എത്തുന്ന ചിത്രം ദുബായിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങളും പരിചയസമ്പന്നരും ഒത്തു ചേരുന്ന ഒരു ടീം ആണ് ഗില സിനിമയുടേതെന്ന് സംവിധായകൻ മനു കൃഷ്ണ അഭിപ്രായപ്പെട്ടു.

മലയാളത്തിലെ ഒരു പ്രശസ്ത യുവ താരം ആലപിക്കുന്ന ഒരു ഗാനമാണ് ഇനി അടുത്തതായി പുറത്തിറങ്ങാൻ ഉള്ളത്. കോവിഡ് കാലത്തിനു ശേഷം റിലീസ് തീരുമാനിച്ച ചിത്രം ഇപ്പൊ പോസ്റ്റ്‌ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. നല്ലൊരു മെലഡിയായ ഗാനം പ്രേക്ഷകർ ഏറ്റെടുക്കും എന്നാണ് സംവിധായകന്റെ വിശ്വാസം. വിജയ് സേതുപതി റിലീസ് ചെയ്തതിലൂടെ തമിഴിലെ പ്രേക്ഷകരെയും ചിത്രം ലക്ഷ്യമിടുന്നു. മലയാളം തമിഴ് ഭാഷകളിലായാണ് റിലീസ്.



Also read: ഒൻപത് സംവിധായകർ, ഒൻപത് കഥകൾ, ഒൻപത് രസങ്ങൾ; 'നവരസ' നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചു

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 6നാണ് നവരസ റിലീസ് ചെയ്യുന്നത്.

തമിഴ് ആന്തോളജി ചിത്രം നവരസയുടെ ഫസ്റ്റ് ലുക്ക് ടീസറും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിൻ്റെ റിലീസ് തിയതി അടക്കമാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന്തോളജി ചിത്രത്തിലെ ഒൻപത് കഥകളിലെയും പ്രധാന താരങ്ങൾ വഹിക്കുന്ന ഇമോഷൻസിലൂടെയാണ് ടീസർ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.

പ്രിയദർശൻ, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവർ ചേർന്നാണ് സംവിധാനം.
Published by: user_57
First published: July 11, 2021, 11:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories